തൃശൂർ: പനി ബാധിച്ച് മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജിൽ ചികിത്സക്ക് എത്തിയ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. മരണകാരണം നിപ വൈറസ് മൂലമാണെന്ന സൂചനയെ തുടർന്ന് നടപടി ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് അധികൃതർ ഡി.എം.ഒക്ക് കത്ത് നൽകി. സാമ്പിൾ ശേഖരിക്കാനാവാത്തതിനാൽ പോസ്റ്റ്മോർട്ടം മാറ്റിെവച്ചു. കഴിഞ്ഞദിവസം രാത്രി 11ഒാടെയാണ് ബംഗാൾ സ്വദേശി ബംഗാൾ സ്വദേശി ഖാലിൽ ശൈഖിെൻറ മകൻ ശൈഖ് സാഹിദ് (45) പനി ബാധിച്ച് മെഡിക്കൽകോളജിൽ ചികിത്സ തേടിയത്. കുന്നംകുളം രാജ് മഹൽ ഹോട്ടൽ തൊഴിലാളിയായ ഇയാളെ അവശനിലയിലാണ് മെഡിക്കൽ കോളജിൽ എത്തിച്ചത്. വ്യാഴാഴ്ച്ച പുലർെച്ചയോടെ മരിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്കായി ഫോറൻസിക് വിഭാഗത്തിന് കൈമാറി പരിശോധന നടത്തുേമ്പാഴാണ് നിപ വൈറസ് ബാധ സംശയം തോന്നിയത്. ഇതോെട സുരക്ഷ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ പോസ്റ്റ്മോർട്ടം നടപടി നിർത്തിവെച്ച് കുന്നംകുളം പൊലീസിൽ വിവരം അറിയിച്ചു. കുന്നംകുളം പൊലീസ് ഡി.എം.ഒ യെയും വിവരം അറിയിച്ചു. നിപ വൈറസ് പരിശോധന നടത്തേണ്ടത് മണിപ്പൂരിലെ ലാബിലാണ്. ലാബിലേക്ക് സാമ്പിൾ ശേഖരിക്കുന്നതിന് ആവശ്യമായ കർശനമായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കത്തും നൽകിയിട്ടുണ്ട്. മൃതദേഹത്തിൽ കണ്ടെത്തിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് നിപയെന്ന സംശയത്തിൽ എത്തിയിരിക്കുന്നത്. മറ്റു എതിർപ്പുകൾ ഒന്നും ഇല്ലെങ്കിൽ നടപടികൾ പൂർത്തീകരിച്ചതിന് ശേഷം മൃതദേഹം വെള്ളിയാഴ്ച തന്നെ സംസ്ക്കരിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.