വെങ്കിടങ്ങ് ഹൈെലവൽ കനാലിൽ കയർ ഭൂവസ്ത്രം വിരിക്കുന്നു പാവറട്ടി: വെങ്കിടങ്ങ് ഹൈെലവൽ കനാലിൽ കയർ ഭൂവസ്ത്രം ഉപയോഗിച്ച് ശക്തിപ്പെടുത്തൽ മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് രതി എം. ശങ്കർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജെന്നി ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. മനോഹരൻ, സെക്രട്ടറി പി.എസ്. അബ്ദുൽ റസാഖ്, രത്നവല്ലി സുരേന്ദ്രൻ, കെ.വി. വേലുകുട്ടി, എം.എം. വാസന്തി, സണ്ണി വടക്കൻ, അപ്പു ചീരോത്ത്, ശോഭന മുരളി, എൻ.കെ. വിമല, ഷിമി, മിനി, എൽ.വി.ഇ. ഷിജി എന്നിവർ സംസാരിച്ചു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇരുപത്തിയഞ്ച് ലക്ഷം രൂപ ചെലവാക്കി കോഞ്ചിറ വരെ മൂന്നര കി.മീ നീളത്തിലാണ് കയർ ഭൂവസ്ത്രം വിരിക്കുന്നത്. കഴിഞ്ഞ വർഷം തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് ഹൈലെവൽ കനാൽ വൃത്തിയാക്കിയിരുന്നു. തെക്കേ കോഞ്ചിറ പടവിൽ ഇരിപ്പൂ കൃഷി ഇറക്കുകയും,കനാലിൽ വെള്ളം നിലനിന്നതിനാലും ചിരട്ടക്കടവ് ഭാഗത്ത് ഇത്തവണ ശുദ്ധ ജലക്ഷാമം ഉണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.