ക്ഷയരോഗ നിർണയം: മൊബൈൽ യൂനിറ്റ് ചാവക്കാട്ടെത്തി

ചാവക്കാട്: ജില്ല ക്ഷയരോഗ കേന്ദ്രത്തി​െൻറ നേതൃത്വത്തില്‍ ക്ഷയരോഗ പരിശോധനാ മൊബൈല്‍ യൂനിറ്റ് ചാവക്കാട് എത്തി. സ്വകാര്യ മേഖലയിൽ 4,500 രൂപയോളം വരുന്നിടത്താണ് തികച്ചും സൗജന്യമായി പരിശോധിക്കുന്നത്. ചാവക്കാട് സബ്ജയില്‍ പരിസരം, ബ്ലാങ്ങാട് ബീച്ച്, ഇരട്ടപ്പുഴ മേഖലയിലും സഞ്ചരിച്ച് പ്രദേശവാസികളിൽ നിന്ന് കഫം സാമ്പിൾ ശേഖരിച്ചു. വിട്ടുമാറാത്ത ചുമ, വിശപ്പില്ലായ്മ, നെഞ്ചില്‍ ഭാരം കൂടല്‍, ഭാരം കുറയല്‍, കഫത്തില്‍ രക്തം കലരല്‍ എന്നിവയാണ് ക്ഷയരോഗ ലക്ഷണങ്ങൾ. രോഗ ലക്ഷണം കണ്ടെത്തിയാല്‍ തുടർ ചികിത്സകൾ നൽകും. ഷമീം, സിജി ജോസ്, ടി.ബി.എച്ച്. വി. ഷൈജു, കെ.സി.എല്‍. ടി.കെ. ധനേഷ് എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകുന്നത്. ഒരു മെഷീനില്‍ ഒരേ സമയം എട്ടുപേരുടെ കഫം പരിശോധിക്കാന്‍ കഴിയും. ഫലം രണ്ടുമണിക്കൂറിനുള്ളില്‍ ലഭിക്കും. മറ്റു പരിശോധനയുടെ ഫലം ലഭിക്കാന്‍ ഒന്നിൽ കൂടുതല്‍ ദിവസമെടുക്കും. ജില്ല ടി.ബി സ​െൻററുകളിലും പരിശോധിക്കാം. ഫോൺ 0487 2428886. ഫോട്ടോ: ക്ഷയരോഗ പരിശോധനാ മൊബൈല്‍ യൂനിറ്റ് ചാവക്കാട് സബ് ജയിലിന് മുന്നിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.