കൊടുങ്ങല്ലൂർ: ബി.ജെ.പിക്കുള്ളിൽ അസ്വസ്ഥതക്ക് വഴിവെച്ച ആല സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് എതിരില്ലാത്ത വിജയം. കഴിഞ്ഞ തവണ ബി.ജെ.പി മെച്ചപ്പെട്ട പ്രകടനം നടത്തിയ ബാങ്ക് തെരഞ്ഞെടുപ്പിൽനിന്ന് ഇത്തവണ അവർ മാറി നിന്നതാണ് പാർട്ടിയിൽ പ്രതിഷേധം ഉണ്ടാക്കിയത്. ഇതിനെതിരെ കഴിഞ്ഞ തവണ മത്സരിച്ച ചില നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധിച്ചിരുന്നു. എൽ.ഡി.എഫ് പാനലിലെ 11 അംഗങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്. പുതിയ ഡയറക്ടർമാരിൽനിന്ന് പ്രസിഡൻറായി സി.പി.എമ്മിലെ പി.എൻ. സന്തോഷിനെയും വൈസ് പ്രസിഡൻറായി സി.പി.ഐയിലെ വി.വി. ശ്രീജയയെയും തെരഞ്ഞെടുത്തു. കഴിഞ്ഞ ഭരണസമിതിയിൽ അവസാന ടേമിൽ പ്രസിഡൻറായിരുന്ന എ.ഡി. സുദർശൻ ഉൾെപ്പടെ അഞ്ച് സി.പി.ഐ പ്രതിനിധികളും പുതിയ പ്രസിഡൻറ് പി.എൻ. സന്തോഷ് ഉൾെപ്പടെ ആറ് സി.പി.എം പ്രതിനിധികളുമുൾപ്പെട്ട പാനലാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.