കേരളത്തിൽ നടക്കുന്നത് രണ്ടാം വിദ്യാഭ്യാസ വിപ്ലവം- സ്പീക്കർ

മതിലകം: കേരളത്തിൽ രണ്ടാം വിദ്യാഭ്യാസ വിപ്ലവം നടന്നുകൊണ്ടിരിക്കുകയാെണന്ന് നിയമസഭ സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു. കയ്പമംഗലം നിയോജക മണ്ഡലത്തിലെ മികച്ച വിജയം നേടിയ വിദ്യാലയങ്ങളേയും വിദ്യാർഥികളേയും ആദരിക്കുന്നതിനായി ഇ.ടി. ടൈസൺ എം.എൽ.എ സംഘടിപ്പിച്ച അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.ടി.ടൈസൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. മതിലകം ബ്ലോക്ക് പ്രസിഡൻറ് കെ.കെ. അബീദലി മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡൻറുമാർ, മറ്റു ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ പെങ്കടുത്തു. ബി.പി.ഒമാരായ ടി.എസ്. സജീവൻ സ്വാഗതവും, പി.എ. നൗഷാദ് നന്ദിയും പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും, എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർഥികളെയും, എൽ.എസ്.എസ്, യു.എസ്.എസ് വിജയികളെയും ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.