മേത്തല:- ജീവിതത്തിലെ ഏറ്റവും പുണ്യം നിറഞ്ഞ അനുഭവമാണ് ചേരമാൻ പള്ളി സന്ദർശനമെന്ന് നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. കൊടുങ്ങല്ലൂർ ചേരമാൻ പള്ളി സന്ദർശിച്ച ശേഷം വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യസ്നേഹത്തിെൻറയും സാഹോദര്യത്തിെൻറയും, സഹിഷ്ണുതയുടെയും പ്രതീകമായി തലയുയർത്തി നിൽക്കട്ടെയെന്നും അദ്ദേഹം വിസിറ്റേഴ്സ് രജിസ്റ്ററിൽ കുറിച്ചു. നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ, നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എസ്. കൈസാബ് തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിച്ചു. ചേരമാൻ മഹല്ല് പ്രസിഡൻറ് ഡോ: പി.എ. മുഹമ്മദ് സഈദ്, ട്രഷറർ എ.കെ.കെ.നയന, അഡ്മിനിസ്ട്രേറ്റർ ഇ.ബി .ഫൈസൽ കമ്മിറ്റിയംഗം കെ.എ. അബ്ദുൽ കരീം തുടങ്ങിയവർ ചേർന്ന് ചേരമാൻ സ്പീക്കറെയും സംഘത്തെയും സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.