കൊടുങ്ങല്ലൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന് ശിലയിട്ടു

കൊടുങ്ങല്ലൂർ: ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിട നിർമാണത്തിന് ശിലയിട്ടു. സ്പീക്കർ ശ്രീരാമകൃഷ്ണൻ ശിലാസ്ഥാപനം നിർവഹിച്ചു. വി.ആർ. സുനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. നിർമാണത്തി​െൻറ അടങ്കൽ തുക 5.48 കോടി രൂപയാണ്. മൂന്ന് കോടി കിഫ്ബി ഫണ്ടിൽനിന്നും ബാക്കി 2.48 കോടി രൂപ എം.പി, എം.എൽ.എ, പി.ടി.എ, അലുംമ്നി ഫണ്ടിൽനിന്നും കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ഉപയോഗിക്കാത്ത ലാബ്, ഷെഡ്, ടോയ്ലറ്റ്, എന്നീ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി അവിടെ 'യു'ഷേപ്പിൽ രണ്ടു നിലകളിലായി 1300 സ്ക്വയർ മീറ്റർ നിർമാണമാണ് ഒന്നാം ഘട്ടത്തിൽ പൂർത്തീകരിക്കുക. രണ്ടാം ഘട്ടത്തിൽ അക്കാദമിക് ബ്ലോക്ക്‌ നിർമിക്കും. സ്കൂൾവളപ്പിൽ ജൈവ വൈവിധ്യ പാർക്ക് അടക്കമുള്ള സംവിധാനങ്ങൾ നടപ്പിലാക്കും. നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ സ്വാഗതവും, പ്രിൻസിപ്പൽ പി.കെ. മോഹിനി നന്ദിയും പറഞ്ഞു. വൈസ് ചെയർ പേഴ്സൻ ഹണി പീതാംബരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.