സാഹിത്യം കാലഘട്ടത്തിന്​ അനുസരിച്ച്​ മാറണം- സ്പീക്കർ

കൊടുങ്ങല്ലൂർ: സാഹിത്യം കാലഘട്ടത്തിന് അനുസരിച്ച് മാറ്റങ്ങൾക്ക് വിധേയമാകണമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. കൊടുങ്ങല്ലൂർ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ 'മുസ്രിസ്: നാഗരികതയുടെ സാംസ്കാരിക പൈതൃകം' എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ. ബഹുസ്വരതയിൽ അധിഷ്ഠിതമായ ഇന്ത്യൻ സംസ്കാര രൂപവത്കരണത്തിൽ മഹാഭാരതം വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇനിയും കാലത്തിനനുസരിച്ചുള്ള വായനയും വ്യാഖ്യാനവും സാധ്യമാവണം. ഏകസംസ്കാരത്തി​െൻറ ചട്ടക്കൂടിലേക്ക് ഇന്ത്യയെ ക്രമപ്പെടുത്താൻ ശ്രമിക്കുന്നവർ അറിയാതെ പോകുന്നതും ഇതാണെന്ന് ശ്രീരാമ കൃഷ്ണൻ പറഞ്ഞു. മുസ്രിസ് ജീവ ചരിത്ര പദ്ധതിയിൽ ബക്കർ മേത്തല രചിച്ച 'മണപ്പാട്ട് കുഞ്ഞിമുഹമ്മദ് ഹാജി', ഡോ. വി.വി. കുഞ്ഞുകൃഷ്ണ​െൻറ 'ആസ്ട്രേലിയൻ ആദിവാസികളുടെ ചരിത്രം' എന്നീ പുസ്തകങ്ങൾ സ്പീക്കർ പ്രകാശനം ചെയ്തു. ഡോ. പി.എ. മുഹമ്മദ് സെയ്ത് അധ്യക്ഷത വഹിച്ചു. ചരിത്രകാരൻ കേശവൻ വെളത്താട്ട് മുഖ്യപ്രഭാഷണം നടത്തി. ഗാന്ധി യൂനിവേഴ്സിറ്റി പ്രഫ. ഡോ. എം.എച്ച്. ഇല്ല്യാസ്, നഗരസഭ അധ്യക്ഷൻ കെ.ആർ. ജൈത്രൻ, മതിലകം ബ്ലോക്ക് പ്രസിഡൻറ് കെ.കെ. അബീദലി, കെ. ശിവകുമാർ, പി.കെ. ചന്ദ്രശേഖരൻ, അഷറഫ് സാബാൻ, ബക്കർ മേത്തല എന്നിവർ സംസാരിച്ചു. മുസ്രിസ് പ്രോജക്ട് എം.ഡി പി.എം. നൗഷാദ് സ്വാഗതവും, ടി.കെ. രമേഷ് ബാബു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.