തൃപ്രയാർ: തിങ്കളാഴ്ച സ്കൂളുകളും അംഗൻവാടികളും ശുചീകരിക്കാൻ വലപ്പാട് ഗ്രാമപഞ്ചായത്ത് സമ്പൂർണ ശുചിത്വ ആരോഗ്യ സെമിനാർ തീരുമാനിച്ചു. സ്കൂൾ അധികൃതർ, പി.ടി.എ, അംഗൻവാടി ജീവനക്കാർ, ആശാ വർക്കർമാർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. പഞ്ചായത്ത് പ്രസിഡൻറ് ഇ.കെ. തോമസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ കെ.എ. അബ്ദുൽ മജീദ്, ഡോ. ഗീതകുമാരി എന്നിവർ സംസാരിച്ചു. നാട്ടിക ഫിഷറീസ് സ്കൂളിന് കെട്ടിടം: സംഘാടക സമിതി രൂപവത്കരിച്ചു തൃപ്രയാർ: നാട്ടിക ഗവ.ഫിഷറീസ് സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിെൻറ ഭാഗമായി മൂന്നു കോടി ചെലവിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന് ഗീതഗോപി എം.എൽ.എ ചെയർമാനായി സംഘാടക സമിതി രൂപവത്കരിച്ചു. പ്രിൻസിപ്പൽ വനജ കുമാരി (ജന. കൺ), പി.ടി.എ പ്രസിഡൻറ് സുധീഷ്, എസ്.എം.സി ചെയർമാൻ അബ്ദുൽ ജബ്ബാർ (കോഓഡിനേറ്റർ), ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.വിനു, ടി.കെ.ദേവദാസ്, വി.വി.പ്രദീപ്, ധനഞ്ജയൻ മച്ചിങ്ങൽ, ചക്രപാണി പുളിക്കൽ, എ.കെ. ചന്ദ്രശേഖരൻ, യു.കെ. ഗോപാലൻ, കെ.കെ. ഉമ്മർ, പ്രധാനാധ്യാപിക തുളസി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.