പെട്രോള്‍ വില കുറക്കണമെന്ന് യൂത്ത് ലീഗ്

പാവറട്ടി: പെട്രോള്‍ വില കുത്തനെ കൂടുന്ന പശ്ചാത്തലത്തില്‍ എക്‌സൈസ് തീരുവ കുറക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് മണലൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ബി.ജെ.പി സര്‍ക്കാര്‍ വന്നതിന് ശേഷമുള്ള എറ്റവും ഉയര്‍ന്ന നിലയിലാണ് പെട്രോള്‍ വില. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ മത്സരിക്കുകയാണ്. ദക്ഷിണേഷ്യയില്‍ പെട്രോളിനും ഡീസലിനും ഏറ്റവും ഉയര്‍ന്ന വിലയീടാക്കുന്ന രാജ്യമാണ് ഇന്ത്യ. വിലയില്‍ 40- -50 ശതമാനം വരെ നികുതിയാണ്. ആഗോള തലത്തില്‍ ഇന്ധന വില കുറഞ്ഞ 2014 നവംബറിനും 2016 ജനുവരിക്കും ഇടയില്‍ 10 തവണ എക്‌സൈസ് തീരുവ ഉയര്‍ത്തി. പിന്നീട് ഒരു തവണ മാത്രമാണ് തീരുവ കുറച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5.2 ലക്ഷം കോടി രൂപയാണ് നികുതിയിനത്തില്‍ മാത്രം കേന്ദ്രത്തിന് ലഭിച്ചത്. പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം എന്നിവയെ ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരണമെന്നും യൂത്ത് ലീഗ് യോഗം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡൻറ് നിസാർ മരുതയൂർ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഷെക്കീർ ആർ.എസ്, ഷെഫീഖ് വെന്മെനാട് എന്നിവർ സംസാരിച്ചു. പന്നിശ്ശേരി കോളനിയിൽ സാംസ്കാരിക നിലയം തുറന്നു പാവറട്ടി: വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്തിലെ പന്നിശ്ശേരി കോളനിയിൽ ജില്ല പഞ്ചായത്ത് ഇരുപത് ലക്ഷം രൂപ ചെലവ് ചെയ്തു നിർമിച്ച സാംസ്കാരിക നിലയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് രതി എം. ശങ്കർ അധ്യക്ഷയായി. ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജെന്നി ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. മനോഹരൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രത്നവല്ലി സുരേന്ദ്രൻ, കെ.വി. വേലുകുട്ടി, സജ സാദത്ത്, സെക്രട്ടറി പി.എസ്. അബ്ദുൽ റസാഖ്, ഗ്രേസി ജേക്കബ്, അപ്പു ചീരോത്ത്, ഷാജു അമ്പലത്ത് വീട്ടിൽ, അസി. എൻജിനീയർ വി.കെ. പ്രതീഷ്കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.