തൃശൂർ: ഗവ. േമാഡൽ ബോയ്സ് സ്കൂൾ രാജ്യാന്തര നിലാവരത്തിലേക്ക് ഉയർത്തുന്നതിെൻറ ഭാഗമായുള്ള നിർമാണ പ്രവൃത്തികളുടെ ആദ്യ ഘട്ടത്തിെൻറ ശിലയിടൽ ചടങ്ങ് പ്രമുഖരായ പൂർവ വിദ്യാർഥികളുടെ സാന്നിധ്യം കൊണ്ട് ആവേശമായി. പൂർവ വിദ്യാർഥികളുടെയും മുൻ അധ്യപകരുടെയും സംഗമവുമായി. പൂർവ വിദ്യാർഥികളായ അതിരൂപത സഹായ മെത്രാൻ ടോണി നീലങ്കാവിൽ, കല്യാൺ സിൽക്സ് ചെയർമാൻ പട്ടാഭി രാമൻ, മുൻ മേയർ കെ. രാധാകൃഷ്ണൻ, തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രഫ. എം. മാധവൻ കുട്ടി, പാറമേക്കാവ് ദേവസ്വം പ്രസിഡൻറ് സതീഷ് മേനോൻ, അജിത് കുമാർ രാജ(ശക്തൻ കോളജ്), മജീഷ്യൻ കുമാർ കളത്തിൽ, മോഡൽ ബോയ്സ് ഒാൾഡ് സ്റ്റുഡൻസ് അസോസിയേഷൻ തൃശൂർ(എംബോസാറ്റ്) സ്ഥാപക സെക്രട്ടറി റോഷൻ ആേട്ടാക്കാരൻ, പൂർവ അധ്യാപകരായ പി.എ. തോമസ്, ബോസ്, എൻ.വി. ശ്രീധരൻ, മോഡൽ മുൻ എച്ച്.എം. ചെമ്പകവല്ലി തുടങ്ങിവർ പെങ്കടുത്തവരിൽ ചിലരാണ്. 'എംബോസാറ്റ്' ഭാരവാഹികളും നിരവധി പൂർവ വിദ്യാർഥികളും മുൻ അധ്യാപകരും ചടങ്ങിനെത്തി. ചിത്രൻ നമ്പൂതിരിപ്പാട്, പ്രഫ. എം. മുരളീധരൻ എന്നിവരുടെ സാന്നിധ്യവും ചടങ്ങിനെ ശ്രദ്ധേയമാക്കി. മന്ത്രി വി.എസ്. സുനിൽ കുമാർ ശിലയിട്ടു. ഒന്നാം ഘട്ടം ഒമ്പത് മാസം കൊണ്ട് പൂർത്തിയാവുമെന്ന് അദ്ദേഹം പറഞ്ഞു. സ്കൂളിെൻറ ഗതകാല പ്രൗഢിയും നിലവാരവും തിരിച്ചു പിടിക്കണമെന്നും പൊതു വിദ്യാലയങ്ങളുടെ ഉന്നമനത്തിന് പൊതു സമൂഹത്തിെൻറ പിന്തുണ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു. 'കൈറ്റ്' പ്രോജക്ട് മാനേജർ കെ.ബി. ഗോപാലകൃഷ്ണപിള്ള പദ്ധതി വിശദീകരിച്ചു. ഡെപ്യൂട്ടി മേയർ ബീന മുരളി മുഖ്യപ്രഭാഷണം നടത്തി. മാസ്റ്റർ പ്ലാൻ തയാറാക്കിയ ഗവ. എൻജിനീയറിങ് കോളജ് ആർക്കിടെക്ട് വിഭാഗം മേധാവി ഡോ. ജോസ്ന റാഫേലിനെ ആദരിച്ചു. കൗൺസിലർമാരായ വർഗീസ് കണ്ടങ്കുളത്തി, എം.കെ. മുകുന്ദൻ, ഹയർ സെക്കൻഡറി റീജനൽ ഡെപ്യൂട്ടി ഡയറക്ടർ സാബു വലേറിയൻ, വിദ്യാഭ്യാസ ഉപ ഡയറകടർ എൻ.ആർ. മല്ലിക, ഡി.ഇ.ഒ. മനോഹർ ജവഹർ, പി.ടി.എ. പ്രസിഡൻറ് എം.ബി. ഷൈജു, അഡ്വ. ഷോബി ടി. വർഗീസ്, പി.എ. തോമസ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനറും കൗൺസിലറുമായ കെ. മഹേഷ് സ്വാഗതവും എച്ച്.എം. കെ.ബി. സൗദാമിനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.