അയ്​ക്കുന്നിടിച്ച്​ മണ്ണെടുപ്പ്​: റിപ്പോർട്ട്​ പ്രസിദ്ധീകരിച്ച പത്രാധിപരെ ​ൈകയേറ്റം ചെയ്യാൻ ശ്രമം

അമ്മാടം: വെങ്ങിണിശ്ശേരിയിലെ അയ്ക്കുന്നിടിച്ച് മെണ്ണടുക്കുന്നത് റിപ്പോർട്ട് ചെയ്ത പത്രത്തി​െൻറ പബ്ലിഷിങ്ങ് എഡിറ്ററെ നാലംഗ സംഘം ൈകയേറ്റം ചെയ്യാൻ ശ്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു. പാറളം പഞ്ചായത്തിൽ പ്രസിദ്ധീകരിക്കുന്ന 'ഗ്രാമസ്വരം' ദ്വൈവാര പത്രത്തി​െൻറ പബ്ലിഷിങ് എഡിറ്റർ ഡോ. ടി.കെ. വിജയരാഘവനെയാണ് ൈകയേറ്റം ചെയ്യാൻ ശ്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തത്. അദ്ദേഹത്തി​െൻറ പരാതിയിൽ വെങ്ങിണിശ്ശേരി കോരൻ വീട്ടിൽ മിഥുൻ അടക്കം നാലുപേർക്കെതിരെ ചേർപ്പ് പൊലീസ് കേസെടുത്തു. ഹൈകോടതി ഉത്തരവ് കാറ്റിൽ പറത്തിയും വില്ലേജോഫിസറുടെ സ്റ്റോപ്പ് മെമ്മോ മറികടന്നുമാണ് അയ്ക്കുന്നിടിച്ച് മെണ്ണടുപ്പെന്ന് പത്രം റിേപ്പാർട്ട് ചെയ്തിരുന്നു. നാലംഗ സംഘത്തിനെതിരെ വധഭീഷണി മുഴക്കിയതിനും മറ്റും ക്രിമിനൽ കേസെടുത്തതായി പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.