പ്രഫ. പി.ആർ. ജേക്കബ്ബിന്​ നാടി​െൻറ അന്ത്യാഞ്​ജലി

തൃശൂർ: 'ഫിഫ'യുടെ ബാക്ക് പാസ് നിയമത്തിന് വഴിയൊരുക്കിയ ഫുട്ബാൾ കമേൻററ്ററും എ ക്ലാസ് റഫറിയുമായ പ്രഫ. പി.ആർ. ജേക്കബിന് നാടി​െൻറ അന്ത്യാഞ്ജലി. ബുധനാഴ്ച വൈകീട്ട് വീട്ടിലെയും നെല്ലിക്കുന്ന് സ​െൻറ് സെബാസ്റ്റ്യൻസ് പള്ളിയിലെയും ചടങ്ങുകൾക്കുശേഷം മൃതദേഹം സ്വകാര്യ മെഡിക്കൽ കോളജിന് വിട്ടുകൊടുത്തു. നാടി​െൻറ വിവിധ മണ്ഡലങ്ങളിൽ നിന്നുള്ളവർ അദ്ദേഹത്തെ അവസാനനോക്ക് കാണാനെത്തി. മുൻ രാജ്യാന്തര താരങ്ങളായ സി.സി. ജേക്കബ്, എം.എം. ജേക്കബ്, സ്പോർട്സ് കൗൺസിൽ ഉപദേശക സമിതിയംഗം ഡോ. മനോജ്, കെ.എഫ്.എ സീനിയർ വൈസ് പ്രസിഡൻറ് കെ.പി. സണ്ണി, പരിശീലകരുടെ സംഘടന ഭാരവാഹി ജനാർദനൻ, റഫറീസ് അസോസിയേഷൻ ഭാരവാഹി ആൽഫ്രഡ് ഡേവിഡ്, ഫാ. ഫ്രാൻസിസ് ആലപ്പാട്ട്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രഫ. എം. മാധവൻകുട്ടി, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് വിൻസ​െൻറ് കാട്ടൂക്കാരൻ, സെക്രട്ടറി സുരേഷ് എന്നിവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.