നിപ വൈറസ്

തൃശൂർ: നിപ വൈറസിനെതിരെ പ്രതിരോധം തീർക്കാൻ കേരളം ഒറ്റക്കെട്ടായി മുന്നേറുമ്പോഴും സാമൂഹിക മാധ്യമങ്ങളിലെ തമാശക്കളി നിലക്കുന്നില്ല. ഫേസ്ബുക്കിലും വാട്സ് ആപ്പിലും പ്രചരിക്കുന്ന നിപ വൈറസിനെ കുറിച്ചുള്ള അടിസ്ഥാന രഹിതമായ പ്രചാരണങ്ങൾ അധികൃതരെ വല്ലാതെ വലക്കുന്നുണ്ട്. എന്തായാലും ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവരെ ശിക്ഷിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത് ആശ്വാസമാണ്. കേരളത്തിലെത്തിയത് വവ്വാലുകളിലൂടെയാണെന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല. വാഴയിലയിൽ ചോറുണ്ടാൽ പകരും, ബ്രോയിലര്‍ കോഴിയിലൂടെ വരാം തുടങ്ങിയ ആധികാരികമല്ലാത്ത സന്ദേശങ്ങളാണ് ഇത്തരം മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. പല സന്ദേശങ്ങളും വ്യാപകമായതോടെ യാഥാർഥ്യമാണെന്ന നിലയിലാണ് സമൂഹം ഏറ്റെടുക്കുന്നത്. കാര്യഗൗരവമുള്ളവർതന്നെ ഇത്തരം സന്ദേശങ്ങൾ ഗ്രൂപ്പുകളിലേക്കും വ്യക്തികൾക്കും അയച്ചു കൊടുക്കുന്നുവെന്നതാണ് മറ്റൊരു വിരോധാഭാസം. ഏത് സന്ദേശം കിട്ടിയാലും കണ്ണടച്ചു ഫോർവേഡ് ചെയ്യുന്ന രീതിയാണ് ഇതിനു പിന്നിൽ. പ്രവാസികൾ നാട്ടിലേക്ക് വന്നാൽ തിരികെ പോകാൻ കഴിയില്ലെന്ന തരത്തിൽ സന്ദേശം ഗൾഫ് നാടുകളിൽ വ്യാപകമാണ്. പരിഭ്രാന്തി പരത്തുന്ന വ്യാജ സന്ദേശങ്ങൾ പെരുകിയതോടെയാണ് കർശന നടപടി സ്വീകരിക്കാൻ പൊലീസ് തയാറായത്. തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ േകസ് എടുത്ത് തുടർനടപടിെയടുക്കാനാണ് തീരുമാനം. വവ്വാലിലെ നിപ എങ്ങനെ പിടികൂടി തൃശൂർ: വവ്വാലിനു നിപയെ എവിടുന്നു കിട്ടി, മലേഷ്യയിലും ആസ്‌ട്രേലിയയിലുമുള്ള കേരളത്തിൽ എങ്ങനെെയത്തി. ചുറ്റുവട്ടം കറങ്ങി നടന്നു പറക്കുന്ന സസ്തനിയായ വവ്വാൽ ദൂരെയെങ്ങും പോകില്ലല്ലോ... പിന്നെ എങ്ങനെയാണ് വൈറസ് ബാധ.. നിപ വൈറസും വവ്വാലും തമ്മിലുള്ള ബന്ധം വിശദീകരിച്ച് തിരുവനന്തപുരം ഗവ.വിമൻസ് കോളജിലെ ജന്തുശാസ്ത്ര വിഭാഗം മുൻ മേധാവി ഡോ. മോഹൻകുമാർ ഫേസ്ബുക്കിൽ കുറിച്ചത് വൈറലാണ്. വവ്വാലി​െൻറ ശരീരത്തിൽ എപ്പോഴും ഒളിഞ്ഞിരിക്കുന്ന വൈറസാണ്. പ്രത്യുൽപാദന സമയത്താണ് ഇവ പുറപ്പെടുവിക്കുന്നത്. ഈ സമയം, പഴം തിന്നുന്ന ജീവികളിലോ പന്നികളിലോ പ്രവേശിക്കും. പ‍‍ക്ഷേ മുയലിനെ ബാധിക്കില്ല. വവ്വാലി​െൻറ ഉമിനീരിൽ കൂടിയാണ് പുറത്തുവരിക. ഉറങ്ങുന്ന പ്രോ വൈറസായി എപ്പോഴും വവ്വാലിനൊപ്പം ഉള്ള നിപ ചില സമയത്താണ് സജീവമാകുക. നിപ വൈറസിന് പ്രത്യുൽപാദനത്തിന് മനുഷ്യനെ വേണ്ടാത്തതാണ് രോഗം വ്യാപകമാകാതിരിക്കാൻ കാരണം. അബദ്ധത്തിൽ മാത്രമാണ് ഇവ മനുഷ്യനിൽ വന്നുപെടുന്നത്. രോഗാണുവുള്ള പഴം കഴിക്കുന്ന ഒരാളുടെ ശ്വാസ നാളത്തിലേക്കാണ് നിപ എത്തുക. രണ്ടാഴ്ച്ചക്കുള്ളിൽ രോഗിക്ക് തുമ്മലും ചുമയും ഉണ്ടാകുന്നു. ശ്വാസകോശത്തിൽ നിപ പെറ്റു പെരുകുന്നതാണ് കാരണം. രോഗിയുടെ തുമ്മൽ, കഫം, ഉമിനീർ എന്നിവയിൽ നിപ കാണും. സ്രവം ഒരു വ്യക്തിയുടെ കൈയിൽ പുരണ്ടാൽ മൂക്കിൽ തടവുകയോ, കൈ കഴുകാതെ ആഹാരം കഴിക്കുകയോ ചെയ്താൽ നിപ തൊണ്ടയിൽ എത്തും . സോപ്പിനോട് മല്ലടിച്ചു നിൽക്കാൻ നിപക്ക് കഴിയില്ല. സോപ്പ് വെള്ളത്തിലെ ആൽകലിയിൽ നിർജീവമാകും. എന്നിങ്ങനെ നിപയെ കുറിച്ച് അറിയേണ്ടതെല്ലാം മോഹൻകുമാർ വിശദീകരിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.