തൃശൂർ: പൊതുമേഖല, സഹകരണ ബാങ്കുകളെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ബെഫിയും കേരള കോപറേറ്റിവ് എംപ്ലോയീസ് യൂനിയനും ചേർന്ന് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. രാജ്യത്തെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ ബാങ്കിങ് സഹകരണ പ്രസ്ഥാനങ്ങളെ തകർക്കുന്ന നയങ്ങളിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. തൃശൂർ കോർപറേഷൻ പരിസരത്ത് സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.എഫ്. ഡേവീസ് ഉദ്ഘാടനം ചെയ്തു. ബെഫി സംസ്ഥാന വൈസ് പ്രസിഡൻറ് ആർ. മോഹന അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി രവീന്ദ്രൻ, ബെഫി സംസ്ഥാന പ്രസിഡൻറ് ടി. നരേന്ദ്രൻ, കെ.സി.ഇ.യു ജില്ല ജോ.സെക്രട്ടറി എ.വി. ജോജു എന്നിവർ സംസാരിച്ചു. വടക്കാഞ്ചേരിയിൽ സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ബെഫി സംസ്ഥാന കമ്മിറ്റി അംഗം എ. അജയൻ മുഖ്യപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുടയിൽ സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം കെ.കെ. രാമചന്ദ്രൻ, വാടാനപ്പള്ളിയിൽ വിശ്വംഭരൻ എന്നിവർ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.