പഞ്ചായത്ത് പ്രസിഡൻറ് ഇറങ്ങിപ്പോയി

ചേർപ്പ്: ഹയർ സെക്കൻഡറി സ്കൂളിൽ നിർമിക്കുന്ന പുതിയ ബ്ലോക്കി​െൻറ തറക്കല്ലിടൽ ചടങ്ങ് വിശദീകരിക്കാൻ ഗീതാഗോപി എം.എൽ.എ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽനിന്ന് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. വിനോദ് ഇറങ്ങിപ്പോയി. സംഘാടക സമിതി രൂപവത്കരിക്കാൻ എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിലേക്ക് പ്രസിഡൻറിനെ ക്ഷണിച്ചില്ലെന്ന് ആരോപിച്ചാണ് ഇറങ്ങിപ്പോയത്. രോഷാകുലനായ പ്രസിഡൻറ് പലതവണ മേശമേൽ ഇടിക്കുകയും എം.എൽ.എയോട് കയർത്ത് സംസാരിക്കുകയും ചെയ്തു. എന്നാൽ, ഈ യോഗത്തിലേക്ക് പഞ്ചായത്ത് പ്രസിഡൻറിനെ ക്ഷണിക്കുകയും അറിയിപ്പ് നൽകിയിരുന്നെന്നും എം.എൽ.എ പറഞ്ഞു. ഇതെല്ലാം നിഷേധിച്ച് വേദി വിട്ട് ഇറങ്ങിപ്പോയ പഞ്ചായത്ത് പ്രസിഡൻറി​െൻറ നടപടി തീർത്തും പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് എം.എൽ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രസിഡൻറുമായി മുൻകൂട്ടി ടെലിഫോൺ വഴി കൂടിയാലോചന നടത്തിയാണ് യോഗം നിശ്ചയിച്ചതെന്നും എം.എൽ.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.