തൃക്കൂര്‍^പാലക്കപറമ്പ് റോഡില്‍ ടാറിങ്ങിന് പിറകെ പൈപ്പ് പൊട്ടി

തൃക്കൂര്‍-പാലക്കപറമ്പ് റോഡില്‍ ടാറിങ്ങിന് പിറകെ പൈപ്പ് പൊട്ടി ആമ്പല്ലൂര്‍: കഴിഞ്ഞ ആഴ്ച മെക്കാഡം ടാറിങ് നടത്തിയ തൃക്കൂര്‍-പാലക്കപറമ്പ് റോഡില്‍ കുടിവെള്ള പൈപ്പ് പൊട്ടി. പലയിടങ്ങളിലാണ് കുടിവെള്ള പൈപ്പ് പൊട്ടിയത്. റോഡിനടിയില്‍ സ്ഥാപിച്ച പൈപ്പുകൾ പൊട്ടി മെക്കാഡം ടാറിങ്ങിലൂടെ വെള്ളം കുത്തിയൊലിച്ചിറങ്ങുകയാണ്. റോഡി​െൻറ വശങ്ങളിലെ ടാറിങ് വിണ്ടുകീറിയ നിലയിലാണ്. പൈപ്പ്‌ പൊട്ടിയ ഭാഗത്ത് റോഡ് കുത്തിപ്പൊളിച്ചാണ് തകരാര്‍ പരിഹരിക്കുന്നത്. തൃക്കൂര്‍ പഞ്ചായത്തി​െൻറ പല ഭാഗങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന അയ്യപ്പന്‍കുന്ന് ശുദ്ധജലപദ്ധതിയുടെ പൈപ്പുകളാണ് റോഡിനടിയിലൂടെ പോകുന്നത്. കാലപ്പഴക്കം വന്ന പൈപ്പുകള്‍ മെക്കാഡം ടാറിങ്ങിന് മുമ്പ് മാറ്റി സ്ഥാപിക്കാതിരുന്നതാണ് പ്രശ്‌നത്തിന് കാരണമെന്ന് പറയുന്നു. ഒന്നരമാസം മുമ്പ് വാട്ടര്‍ അതോറിറ്റി നല്‍കിയ എസ്റ്റിമേറ്റ് മുഖവിലക്കെടുക്കാതെ പഞ്ചായത്ത് റോഡ് വികസനം നടത്തിയതാണ് തിരിച്ചടിയായതെന്ന് ആരോപണമുണ്ട്. ടാറിങ്ങിന് മുമ്പ് റോഡിനടിയിലെ കുടിവെള്ള പൈപ്പുകളും മറ്റ് കേബിളുകളും മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ മാറ്റുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കി നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.