നാടി​െൻറ സ്​നേഹത്തണൽ പുൽകി റാഫി

വാടാനപ്പള്ളി: നാടി​െൻറ മലയാളി സൻമനസ്സുകളുടെ സഹായത്താൽ വിദേശത്ത് ജയിൽ മോചിതനായ റാഫി, തിങ്കളാഴ്ച രാത്രി ഒമ്പതോടെ തളിക്കുളത്തെ വീട്ടിൽ തിരിച്ചെത്തി. നാടി​െൻറ സ്നേഹത്തണലിലേക്ക് എത്തിയ യുവാവിനെ നാട്ടുകാരും വീട്ടുകാരും ചേർന്ന് സ്വീകരിച്ചു.വീട്ടിൽ ഭാര്യ ഷെഹർബാനെയും മാതാവ് നഫീസയും രണ്ട് വയസ്സുകാരി മകൾ റാനിയയും ഇളയ മകൻ റെയ്ഹാനെയും ആേശ്ലഷിച്ചു. ആറ് മാസമുള്ള ഇളയ കുട്ടിയെ റാഫി ആദ്യമായാണ് കണ്ടത്. രണ്ട് മാസവും 22 ദിവസവും ജയിലിൽ കഴിഞ്ഞ റാഫി 21 ദിവസം മുമ്പാണ് ജയിൽ മോചിതനായത്. തളിക്കുളം പുനരധിവാസ കോളനിക്കടുത്ത് അമ്പലത്ത് വീട്ടിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ ഏകമകനായ റാഫി കഷ്ടപ്പാടിൽ നിന്ന് കരകയറാൻ വേണ്ടിയാണ് നാട്ടിലെ പെയിൻറ് പണി നിർത്തി ഗൾഫിലേക്ക് പോയത്. അവിടെ വെച്ച് റാഫി ഓടിച്ച ബൈക്കിന് പിന്നിൽ മറ്റൊരു ബൈക്ക് ഇടിച്ച് ഇറാനി യുവാവ് മരിച്ചിരുന്നു. മരിച്ചയാളുടെ കുടുംബത്തിന് ഒരു ലക്ഷം ദിർഹം (18 ലക്ഷം രൂപ) പിഴയായി നൽകാനും വിധിച്ചു. പണം അടക്കാൻ കഴിയാതിരുന്നതോടെ യുവാവ് ജയിലിലായി. റാഫിയുടെ അവസ്ഥ ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്തതോടെ സഹായിക്കാനായി യു.എ.ഇയിലെ മലയാളികളുടെ ജീവകാരുണ്യ സംഘങ്ങളും വ്യവസായികളും കൈകോർക്കുകയായിരുന്നു. പണം സ്വരൂപിച്ച് കോടതിയിൽ കെട്ടിവെച്ചാണ് റാഫിയെ മോചിപ്പിച്ചത്. റാഫിക്ക് വിദേശത്ത് ജോലി ശരിയാക്കുമെന്ന് മലയാളി പ്രവാസികൾ അറിയിച്ചിട്ടുണ്ട്. താമസിയാതെ വീണ്ടും ഗൾഫിലേക്ക് പോകും. പടം കാപ്ഷൻ വീട്ടിൽ എത്തിയ റാഫി മാതാവ് നഫീസക്കും മകൾ റാനിയക്കുമൊപ്പം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.