തൃശൂർ: ചേറൂർ റോഡിെൻറ െമക്കാഡം പ്രവൃത്തിയിലെ രണ്ടാം ഘട്ടം വ്യാഴാഴ്ച തുടങ്ങുന്നതിനാൽ ചെമ്പൂക്കാവ് മുതൽ പള്ളിമൂല വരെ 24 മണിക്കൂറും ഗതാഗതം തടസ്സപ്പെടുമെന്ന് അസി. എൻജിനീയർ അറിയിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങൾ തൃശൂർ -ഷൊർണൂർ റോഡിൽ പ്രവേശിച്ച് വിയ്യൂർ പവർഹൗസ് വഴി പള്ളിമൂല ജങ്ഷനിലെത്തിയും തിരിച്ചും പോകണം. പാതയോരത്തെ പാർക്കിങ്ങും നിർമാണം തീരുന്നതുവരെ നിരോധിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ചിൽഡ്രൻസ് ഹോമിൽ പുസ്തകവസന്തം തൃശൂർ: രാമവർമപുരം ഗവ. ചിൽഡ്രൻസ് ഹോമിലേക്ക് പുസ്തക വസന്തം വന്നെത്തി. ലൈബ്രറി കൗൺസിൽ 62,000 രൂപയുടെ പുസ്തകങ്ങളാണ് കുട്ടികൾക്ക് സമ്മാനിച്ചത്. ലോകപ്രശസ്ത ബാലസാഹിത്യ ഗ്രന്ഥങ്ങളുടെ മലയാള പരിഭാഷ, ബാലവിജ്ഞാന കോശം, വൈജ്ഞാനിക സാഹിത്യം, ജീവചരിത്രം, കല, ചരിത്രം തുടങ്ങി വ്യത്യസ്ത പുസ്തകങ്ങളാണ് നൽകിയത്. ഇതരസംസ്ഥാനത്തെ കുട്ടികൾക്കായി വിവിധ ഭാഷകളിലെ പുസ്തകങ്ങളുമുണ്ട്. 2000 ൽ തുടങ്ങിയ ചിൽഡ്രൻസ് ഹോമിൽ വിവിധ ഭാഷകളിലായി പന്ത്രണ്ടായിരത്തിലധികം പുസ്തകങ്ങളാണുള്ളത്. കുട്ടികളുടെ വായനശീലം പരിപോഷിപ്പിക്കുന്നതിനായി വനിത ശിശുവികസന വകുപ്പ് ഇൗ വർഷത്തെ അവധിക്കാല പരിപാടികളിൽ വായനകളരിയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സൂപ്രണ്ട് വി.ജി. ജയകുമാർ പറഞ്ഞു. പുതിയ പുസ്തകങ്ങളുടെ പ്രദർശനം സൂപ്രണ്ട് ഉദ്ഘാടനം ചെയ്തു. ലൈബ്രേറിയൻ സി.ആർ. രാമകുമാർ, ജീവനക്കാരായ അഹമ്മദ് കബീർ, ടിൻസി ജോർജ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.