kdr 4

എസ്.എഫ്.െഎ ജില്ല സമ്മേളനം കൊടുങ്ങല്ലൂരിൽ തുടങ്ങി കൊടുങ്ങല്ലൂർ: എസ്.എഫ്.െഎ ജില്ല സമ്മേളനത്തിന് കൊടുങ്ങല്ലൂരിൽ ആവേശകരമായ തുടക്കം. സമ്മേളനം 22ാം തീയതി വരെ നീളും. ടൗൺ ഹാൾ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി വടക്കേ നടയിൽ വില്ലേജ് ഒാഫിസ് പരിസരത്ത് സമാപിച്ചു. തുടന്ന് നടന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന സമിതി അംഗം പി.കെ. ബിജു എം.പി ഉദ്ഘാടനം ചെയ്തു. എസ്.എഫ്.െഎ ജില്ല പ്രസിഡൻറ് വി.പി. ശരത്പ്രസാദ് അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം എസ്.ആർ. ആര്യ, സി.പി.എം കൊടുങ്ങല്ലൂർ ഏരിയ സെക്രട്ടറി പി.കെ .ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. എസ്.എഫ്.െഎ ജില്ല സെക്രട്ടറി കെ.എസ്. റോസൽരാജ് സ്വാഗതവും സംഘാടക സമിതി കൺവീനർ ജാസ്മിൻ ഇക്ബാൽ നന്ദിയും പറഞ്ഞു. തിങ്കളാഴ്ച രാവിലെ 10ന് കൊടുങ്ങല്ലൂർ മുനിസിപ്പൽ ടൗൺ ഹാളിൽ തുടങ്ങുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം. വിജിൻ ഉദ്ഘാടനം ചെയ്യും. (ഫോേട്ടാ ഇൗമെയിൽ) കൊടുങ്ങല്ലൂർ: ബി.ജെ.പി കയ്പ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ എടവിലങ്ങ് പ്രമോദ് ബലിദാന ദിനം സേവന പരിപാടികളോടെ ആചരിച്ചു. അരി വിതരണം, ഭവന പുനർ നിർമാണം, ശുചീകരണം എന്നിവ നടന്നു. മണ്ഡലത്തി​െൻറ വിവിധ ഭാഗങ്ങളിൽ പുഷപാർച്ചന നടത്തി. നടവരമ്പിൽ ജില്ല പ്രസിഡൻറ് എ. നാഗേഷും സൊസൈറ്റി ജങ്ഷനിൽ എ.ആർ. അജിഘോഷും നേതൃത്വം നൽകി. പ്രമോദി​െൻറ വീട്ടിൽ ആർ.എസ്.എസ് സംഘ്ചാലക് കെ.എസ്. പത്മനാഭൻ പുഷ്പാർച്ചന നടത്തി. വൈകീട്ട് പ്രകടനത്തിന് ശേഷം നടന്ന അനുസ്മരണ പൊതുസേമ്മളനം സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി.എസ്.അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഉല്ലാസ് ബാബു, എസ്.സി മോർച്ച അഖിലേന്ത്യ വൈസ്പ്രസിഡൻറ് ഷാജുമോൻ വേട്ടക്കാട്ട് എന്നിവർ സംസാരിച്ചു. (ഫോേട്ടാ ഇൗമെയിൽ)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.