വേലൂർ: അർണോസ് പാതിരി സാഹിത്യ രചന നിർവഹിച്ച വേലൂർ അർണോസ് ഭവനിൽ കുട്ടികളെ എഴുത്തിനിരുത്തി. നൂറോളം കുട്ടികൾ എഴുത്തിനിരുത്തലിനെത്തി. നാടകകൃത്ത് സി.എൽ. ജോസ് ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ.ജോൺസൺ അയിനിക്കൽ അധ്യക്ഷത വഹിച്ചു. ഡോ.ഗ്രേസി വർഗീസ്, ഫാ.സണ്ണി ജോസ് പുത്തൻപുരയിൽ, പി.ഐ. ലാസർ എന്നിവർ ഗുരുക്കന്മാരായി. കൺവീനർ പി.വി. യേശുദാസ്, ഷാജു പനക്കൽ, ഷാേൻറാ ചുങ്കത്ത്, തോമസ് വടക്കൂടൻ, ജോക്കി അറങ്ങാശേരി, ലീന ആൻറണി, ജൂലി ടീസൻറ്, നിഥിൻ അറക്കൽ, ഒ.പി. കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.