ചാവക്കാട്: ഓട്ടോ ഡ്രൈവേഴ്‌സ് സഹായ സംഘത്തിെൻറ നേതൃത്വത്തിൽ പഠനോപകരണ വിതരണവും വിദ്യാഭ്യാസ പുരസ്കാര വിതരണവും സംഘടിപ്പിച്ചു. ഗുരുവായൂർ കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി. സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എം.എസ്. ശിവദാസ് അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിച്ച മണത്തല ഗവ.ഹൈസ്കൂളിനുള്ള ഉപഹാരം പ്രധാന അധ്യാപകൻ കെ.വി. അനിൽകുമാർ ഏറ്റുവാങ്ങി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ഡി.ഇ.ഒ ഇൻചാർജ് പി.ബി. അനിൽ ആദരിച്ചു. ചാവക്കാട് എ.എസ്.ഐ അനിൽ മാത്യു പഠനോപകരണം വിതരണം ചെയ്തു. മണത്തല സ്കൂൾ അധ്യാപകൻ എ.എസ്. രാജു, സംഘം സെക്രട്ടറി എ.കെ. അലി, കെ.വി. മുഹമ്മദ്, കെ.കെ. വേണു, കെ.എ. ജയതിലകൻ, വി.കെ. ഷാജിഹാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.