പെരുമ്പിലാവ്: കാറ്റിൽ ഒടിഞ്ഞുവീണ മരം വെട്ടിമാറ്റുന്നതിനിടെ വൈദ്യുതി കമ്പിയിൽ നിന്ന് ഇതരസംസ്ഥാന തൊഴിലാളിക്ക് ഷോക്കേറ്റു. ബംഗാൾ സ്വദേശി ചിറമനേങ്ങാട് താമസിക്കുന്ന ഇസ്മായിലിനാണ് (25) ഷോക്കേറ്റത്. അക്കിക്കാവ് റോയൽ എൻജിനീയറിങ് കോളജ് വളപ്പിൽ ഞായറാഴ്ച ഉച്ചക്ക് ശേഷമായിരുന്നു അപകടം. പരിക്കേറ്റ യുവാവ് അമല ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.