പാവറട്ടി: തൊയക്കാവ് എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ അജിത് സുധാകരന് മുനമ്പ് കോളനിയിലെ സൗപർണിക ഉൾനാടൻ മത്സ്യ തൊഴിലാളി വനിത സ്വയം സഹായ സംഘം, കുടുംബശ്രീ, നാട്ടുകാർ എന്നിവർ ചേർന്ന് സ്വീകരണം നൽകി. കോളനിയിലെ സുധാകരെൻറയും ആശാവർക്കറായ ഡാലിയയുടെയും മകനാണ് അജിത്. വെങ്കിടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. മനോഹരൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഷാജു അമ്പലത്ത് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. വേലുകുട്ടി, ബിന്ദു വിശ്വംഭരൻ, സുമതി സുഭാഷ്, ഡാലിയ സുധാകരൻ, ശിവദാസൻ മുനയത്ത്, താര അഭിലാഷ് എന്നിർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.