പാവറട്ടി: വെന്മെനാട് . പാവറട്ടി തീർഥ കേന്ദ്രം-വെന്മെനാട് ക്ഷേത്രം റോഡിലെ കള്ളുഷാപ്പാണ് സാമൂഹിക വിരുദ്ധരുടെ വിഹാര രംഗമായത്. വിദ്യാർഥിനികളും സ്ത്രീകളും പേടിയോടെയാണ് ഇതുവഴി പോകുന്നത്. മദ്യപന്മാർ സംഘമായി റോഡിലിറങ്ങി പരസ്പര സംഘട്ടനങ്ങളും അസഭ്യവർഷവും പതിവാണ്. റോഡിൽ വാഹനങ്ങൾ നിർത്തുന്നതിനാൽ നിരന്തരം ഗതാഗത തടസ്സവും അനുഭവപ്പെടാറുണ്ട്. നാട്ടുകാർ പൊലീസിൽ പരാതി നൽകിയെങ്കിലും നിസ്സാരമായി തള്ളുകയാണ് ചെയ്തത്. മദ്യപിക്കാനെത്തുന്നവർക്ക് കഞ്ചാവ് നൽകുന്ന സംഘങ്ങളും സജീവമാണ്. രാവിലെ എട്ടിന് തുറക്കേണ്ട ഷാപ്പ് ഏഴോടെ തുറക്കും. അടക്കുന്നതും വൈകിയാണ്. മദ്യപിച്ച് നഗ്നരായി റോഡിൽ കിടക്കുന്നതും പതിവ് കാഴ്ച്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.