മാള: ജലാശയങ്ങൾ ശുചീകരിച്ച് സംരക്ഷിക്കണമെന്ന സി.പി.ഐ സംസ്ഥാന സമ്മേളന തീരുമാനത്തിെൻറ ഭാഗമായി മാള ഏരിയ കമ്മിറ്റി മാളച്ചാൽ ശുചീകരിച്ചു. ഏരിയ സെക്രട്ടറി എം. രാജേഷ് ഉദ്ഘാടനം ചെയ്തു. സി.എസ്. രഘു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.കെ. സുകുമാരൻ, ടി.പി. രവീന്ദ്രൻ, സി.ആർ. പുരുഷോത്തമൻ, വി.വി. ജയരാമൻ, ടി.കെ. സന്തോഷ് സംസാരിച്ചു. ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.