യുവാക്കൾ കൈകോർത്തു; ശ്രീനിവാസനും കുടുംബത്തിനും വീടൊരുങ്ങി

ചാവക്കാട്: ജോലിക്കിടെ വീണ് നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ തൊഴിലാളിയുടെയും കുടുംബത്തി​െൻറയും വീട് യുവാക്കൾ പുനർനിർമിച്ചു. തെങ്ങ് കയറ്റ തൊഴിലാളിയായ ചാവക്കാട് ബേബി റോഡ് അപ്പനാത്ത് ശ്രീനിവാസനും സഹോദരിക്കുമാണ് ഡി.വൈ.എഫ്.ഐ ബേബി റോഡ് യൂനിറ്റും തത്വമസി ക്ലബ്, ലെജ​െൻറ്സ് ക്ലബ് പ്രവര്‍ത്തകരും ചേർന്ന് വീട് നിര്‍മിച്ച് നല്‍കിയത്. എട്ട് മാസം മുമ്പാണ് കുടുംബത്തി​െൻറ ഏക ആശ്രയമായിരുന്ന ശ്രീനിവാസന്‍ മണത്തലയിലുള്ള സ്വകാര്യ പറമ്പിൽ തെങ്ങുകയറുന്നതിനിടെ വീണത്. ചികിത്സക്ക് പണമില്ലാതെ ദുരിത്തിലായ കുടുംബത്തിന് താങ്ങായി യുവാക്കൾ രംഗത്തുവരികയായിരുന്നു. ചികിത്സയുടെയും ഇവരുടെ ദൈനംദിന െചലവും യുവാക്കൾ ഏറ്റെടുത്തിരുന്നു. ഇവര്‍ക്കാവശ്യമായ പലവ്യഞ്ജനങ്ങളും മറ്റു അവശ്യവസ്തുക്കളും തൊട്ടടുത്ത രണ്ട് കടകളില്‍ ഏര്‍പ്പാടാക്കി. പുനർനിർമിച്ച വീട് കെ.വി. അബ്ദുൽ ഖാദര്‍ എം.എല്‍.എ സന്ദര്‍ശിച്ചു. സി.പി.എം ചാവക്കാട് വെസ്റ്റ് ലോക്കല്‍ സെക്രട്ടറി എം.ആര്‍. രാധാകൃഷ്ണന്‍, ഏരിയ കമ്മിറ്റിയംഗം ഷീജ പ്രശാന്ത്, കെ.കെ. മുബാറക്, പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി എ.സി. ആനന്ദന്‍, എം.ജി. കിരണ്‍, പി.ഡി. സുരേഷ് ബാബു, കെ. നൗഷാദ്, ദിലീപ് ചാവക്കാടന്‍, നെടിയേടത്ത് സുനില്‍, കൂര്‍ക്കപറമ്പില്‍ അനീഷ്, പൊന്നരാശ്ശേരി സദാം എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.