സമൂഹത്തിെൻറ വളര്‍ച്ചയായിരിക്കണം സംഘടനകളുടെ ലക്ഷ്യം-കെ.രാധാകൃഷ്ണന്‍ എഴുത്തച്ഛൻ സമാജം സമ്മേളനം തൃശൂർ: പൊതു സമൂഹത്തിെൻറ വളര്‍ച്ചയിലായിരിക്കണം എല്ലാ സംഘടനകളുടെയും പ്രവർത്തനത്തിെൻറ ഊന്നൽ എന്ന് മുൻ സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍. എഴുത്തച്ഛന്‍ സമാജം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച എഴുത്തച്ഛന്‍ സമാജം കലോത്സവത്തിെൻറയും പ്രതിനിധി സമ്മേളനത്തിെൻറയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമാജം പ്രസിഡൻറ് എം.എ. കൃഷ്ണനുണ്ണി അധ്യക്ഷത വഹിച്ചു. അമ്മ സംഗമം കെ.പി.സി.സി ജനറൽ സെക്രട്ടറി പത്മജ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മികച്ച അധ്യാപകരെയും കര്‍ഷകരെയും പ്രതിഭകളെയും ചടങ്ങില്‍ ആദരിച്ചു. വിമല ഗംഗാധരൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരിതോമസ്, തെക്കുംകര പഞ്ചായത്ത് പ്രസിഡൻറ് എം.കെ.ശ്രീജ എന്നിവർ മുഖ്യാതിഥിയായിരുന്നു. കോർപറേഷൻ കൗൺസിലർ സി.ബി. ഗീത, എ.എ. കുമാരന്‍, പി.എസ്. ജയഗോപാല്‍, വി.എ. രവീന്ദ്രന്‍, മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.