'യു.ടി.എസ്​ ഒാൺ മൊബൈൽ' വൻ ഹിറ്റ്​

തൃശൂർ: മൊബൈൽഫോൺ വഴി റെയിൽവേ ടിക്കറ്റ് എടുക്കാനുള്ള 'യു.ടി.എസ് ഒാൺ മൊബൈൽ'ആപ്ലിക്കേഷൻ പരിചയപ്പെടാൻ യാത്രക്കാരുടെ വൻതിരക്ക്. റെയിൽവേയും റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനും സംയുക്തമായി തൃശൂർ റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച പരിപാടിയിൽ അഞ്ഞൂറിലധികം യാത്രക്കാർ ആപ്ലിക്കേഷൻ പരിചയപ്പെടാൻ എത്തി. 125 ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് പ്രവർത്തനക്ഷമമാക്കി നൽകി. നിരവധി പേർ ടിക്കറ്റ് കൗണ്ടർ വഴി ആർ-വാലറ്റിൽ പണം നിക്ഷേപിക്കുകയും ചെയ്തു. വരി നിൽക്കാതെ ടിക്കറ്റ് എടുക്കാൻ കഴിയുന്നത് വലിയ അനുഗ്രഹമാണെന്ന് യാത്രക്കാർ പറഞ്ഞു. ആപ്ലിക്കേഷ​െൻറ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് യാത്രക്കാർ നൽകിയ നിർദേശങ്ങൾ റെയിൽവേ അധികൃതർക്ക് സമർപ്പിക്കും. ചീഫ് കമേഴ്സ്യൽ ഇൻസ്പെക്ടർ സൂസൺ എസ്. കുമാർ, ഡെപ്യൂട്ടി സ്റ്റേഷൻ മാസ്റ്റർ ഗോപിനാഥൻ, തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി. കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.