തൃശൂര്‍: ഖുർആനിെൻറ തണലിൽ ആത്മീയത നുകരുകയാണ് വിശ്വാസികൾ. നമസ്കാരത്തിനും ദൈവപ്രകീർത്തനങ്ങൾെക്കാപ്പം വ്രതവിശുദ്ധിയില്‍ റമദാനിെൻറ രാപകലുകളില്‍ വിജ്ഞാനം നുകരുകയാണവർ. ഖുർആൻ പഠനപാരായണവും മനഃപാഠമാക്കലുമാണ് മുഖ്യകർമം. അതിന് കൂട്ട് പുതുതലമുറ സംവിധാനങ്ങളും. പെൻ റീഡറിൽ വ്യത്യസ്ത ശൈലികളിലെ പാരായണം കേട്ടും അർഥം പഠിച്ചും ആദ്യദിനം തന്നെ കർമനിരതരാണ്. വിവിധ തഫ്സീറുകളിലെ ആശയവിശദീകരണങ്ങൾ പഠിക്കുന്നവരും ഏറെയാണ്. വാട്സ്ആപ്പും ഫേസ്ബുക്കും ട്വിറ്ററും അടക്കം നവസാമൂഹിക മാധ്യമങ്ങളും ഇതിനായി ഉപയോഗിക്കുന്നുണ്ട്. സാധാരണക്കാര്‍ക്ക് വരെ ഉള്‍കൊള്ളാവുന്ന ഖുര്‍ആര്‍പഠനത്തിനും മന$പാഠത്തിനും വാട്സ്ആപ് ഗ്രൂപ്പുകള്‍ നേരത്തെ തന്നെ ഒരുങ്ങിയിയിരുന്നു. റമദാന്‍ ഒന്നിന് പഠനം ആരംഭിക്കുന്ന തരത്തില്‍ പഠിതാക്കളെ ചേര്‍ക്കുകയായിരുന്നു ഇത്തരം ഗ്രൂപ്പുകള്‍. ഒപ്പം ഫേസ്ബുക്കിലും മറ്റും ഖുര്‍ആനും അറബിഭാഷയും പഠിക്കുന്നതിന് പ്രത്യേകഗ്രൂപ്പുകളും സജീവമാണ്. ഒപ്പം സീഡികളും ഇതിനായി ഉപയോഗിക്കുന്നുണ്ട്. കുടുംബത്തെയും ഒപ്പംകൂട്ടിയാണ് വിജ്ഞാനം നേടൽ. മൊബൈല്‍ഫോണില്‍ െറക്കോഡ് ചെയ്ത് യാത്രകളില്‍ ഖുര്‍ആന്‍ പാരായണവും പഠനവും നടക്കുന്നുമുണ്ട്. ഇത്തരക്കാർക്ക് പ്രോത്സാഹനമായി ഖുർആൻ ക്വിസ് അടക്കം വിവിധ മത്സരങ്ങളും അരങ്ങേറുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.