കേന്ദ്രസർക്കാർ ഒാഫിസുകളിലേക്ക്​ മാർച്ച്

തൃശൂർ: കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂനിയൻ (കെ.എസ്.കെ.ടി.യു) വനിത സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തി. പെട്രോൾ, ഡീസൽ വിലവർധനവ് പിൻവലിക്കുക, വിലക്കയറ്റം തടയുക, സ്ത്രീകൾക്കും കുട്ടികൾക്കും നേരയുള്ള അതിക്രമങ്ങൾ തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. തൃശൂർ പോസ്റ്റോഫിസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന ജനറൽ െസക്രട്ടറി എന്‍.ആര്‍. ബാലന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ കണ്‍വീനര്‍ ഷൈലജ അജയഘോഷ് അധ്യക്ഷത വഹിച്ചു. സാവിത്രിദാസ്, ജയന്തി തുടങ്ങിയവര്‍ സംസാരിച്ചു. ചാവക്കാട് പോസ്റ്റോഫിസിലേക്കു നടത്തിയ മാർച്ച് ജില്ല കണ്‍വീനര്‍ ബിന്ദു പുരുഷോത്തമനും കുന്നംകുളത്ത് ബി.എസ്.എന്‍.എല്‍. ഓഫിസിലേക്ക് നടന്ന മാർച്ച് കെ.എസ്.കെ.ടി.യു. സംസ്ഥാന കമ്മിറ്റി അംഗം വർഗീസ് കണ്ടംകുളത്തിയും മാള പോസ്റ്റോഫിസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന കമ്മിറ്റി അംഗം കെ.പി. പ്രഭാകരനും ചേലക്കര പോസ്റ്റോഫിസിലേക്ക് നടത്തിയ മാർച്ച് ജില്ല വൈസ് പ്രസിഡൻറ് കെ.എം. അഷറഫും ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.