ചാലക്കുടി: നിറ്റ ജലാറ്റിൻ കമ്പനിയുടെ മാലിന്യക്കുഴല്‍ ചാലക്കുടിപ്പുഴയില്‍നിന്ന് മാറ്റണം എന്നാവശ്യപ്പെട്ടുള്ള സമരം പുതിയ വഴിത്തിരിവിൽ. സമീപകാലത്തായി കാതിക്കുടത്ത് ഒറ്റപ്പെട്ടുപോയ പുഴസംരക്ഷണത്തിനുള്ള സമരത്തിന് പുതിയ രൂപം കൈവന്നു. കാതിക്കുടത്ത് ഒരു പതിറ്റാണ്ടായി നടക്കുന്ന സമരം ഇപ്പോള്‍ അന്നമനട, പാറക്കടവ്, മൂഴിക്കുളം പൂവ്വത്തുശേരി തുടങ്ങിയ പടിഞ്ഞാറൻ മേഖലകളിലേക്കുകൂടി കടന്ന് ശക്തിയാർജിച്ചിരിക്കുകയാണ്. മാസങ്ങൾക്ക് മുമ്പ് മലിനജലത്താൽ ചാലക്കുടിപ്പുഴയിലെ വെള്ളത്തിന് നിറംമാറ്റം കണ്ടതാണ് സമരം വ്യാപിപ്പിക്കാൻ ഇടയാക്കിയത്. നിരവധി ചെറുഗ്രൂപ്പുകളും സംഘടനകളും സമരം ഏറ്റെടുത്ത് മുന്നോട്ടു വരുന്നുണ്ട്. കഴിഞ്ഞ നാളുകളില്‍നിന്ന് വ്യത്യസ്തമായി പുഴ സംരക്ഷണസമരത്തില്‍നിന്ന് വിട്ടുനിന്നിരുന്ന സി.പി.എമ്മും കോണ്‍ഗ്രസും ഇപ്പോള്‍ അന്നമനടയില്‍ സമരത്തിെൻറ നേതൃത്വത്തിലേക്ക് വന്നത് മാറ്റത്തിെൻറ സൂചനയായാണ് കാണുന്നത്. കൂടാതെ ക്രൈസ്തവ ഇടവകകളും മറ്റും വിശ്വാസികളെ പുഴ സംരക്ഷണസമരത്തിെൻറ വേദിയിലേക്ക് അണിനിരത്തി കഴിഞ്ഞു. കാതിക്കുടത്തിന് താഴോട്ട് നിറ്റ ജലാറ്റിെൻറ മാലിന്യം കൂടുതല്‍ വ്യാപകമാകുന്നുവെന്ന് നേരത്തെ ആരോപണം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രദേശത്തെ കിണറുകളിലെ വെള്ളം വ്യാപകമായി പരിശോധിച്ചിരുന്നു. പരിശോധന റിപ്പോർട്ടും ആശങ്കപ്പെടുത്തുന്നതായിരുന്നു. ഇതോടെയാണ് സമരം ശക്തമാക്കാൻ സമരസമിതി നേതാക്കൾ തീരുമാനിച്ചത്. ചാലക്കുടിപ്പുഴയില്‍ 2013 മേയിൽ മത്സ്യം കൂട്ടത്തോടെ ചത്തുപൊങ്ങിയതിനെ തുടര്‍ന്ന് കാതിക്കുടത്ത് കമ്പനിക്കെതിരെ നിറ്റ ജലാറ്റിന്‍ ആക്ഷന്‍ കൗണ്‍സിലിെൻറ നേതൃത്വത്തില്‍ ശക്തമായ ജനകീയ സമരം ആരംഭിക്കുകയുണ്ടായി. ജൂലൈ 21ന് ആക്ഷന്‍ കൗണ്‍സിലിെൻറ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിപേരെ പൊലീസ് ക്രൂരമായി മർദിച്ചിരുന്നു. പിള്ളപ്പാറയിലെ കാട്ടുതീ; പ്രധാന പ്രതി കീഴടങ്ങി അതിരപ്പിള്ളി: ചാലക്കുടി ഡിവിഷനില്‍ വെറ്റിലപ്പാറയിലെ 20 ഹെക്ടർ വനഭൂമി കത്തിനശിച്ച കേസിലെ പ്രധാന പ്രതി കീഴടങ്ങി. രണ്ടുകൈ ചുള്ളിപ്പറമ്പില്‍ വീട്ടില്‍ സുഭാഷ് (32) ആണ് ഇരിങ്ങാലക്കുട കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മറ്റ് മൂന്ന് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. മാര്‍ച്ച് 13ന് പിള്ളപ്പാറയില്‍ കേണല്‍കുന്ന് എന്ന ഭാഗത്താണ് തീപിടിത്തം ഉണ്ടായത്. വനത്തിലെ അടിക്കാടുകള്‍ക്ക് തീപിടിച്ച് ആളിപ്പടരുകയായിരുന്നു. പ്രതിയും കൂട്ടാളികളും ചേര്‍ന്ന് വനത്തില്‍ തീയിടുകയായിരുന്നു. തീ അനിയന്ത്രിതമായി പടര്‍ന്നതോടെ വനപാലകരും വാച്ചര്‍മാരും ഫയര്‍ഫോഴ്‌സും പരിസ്ഥിതി പ്രവര്‍ത്തകരും അടങ്ങുന്ന നൂറിലേറെ പേര്‍ ചേര്‍ന്ന് എട്ട് മണിക്കൂറോളം പരിശ്രമിച്ച് തീ അണക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.