ക്ഷീര കർഷകരെ കർഷകരായി പ്രഖ്യാപിക്കണം

തൃശൂർ: കേരളത്തിൽ ഇപ്പോൾ ബാലികാ പീഡനവും കസ്റ്റഡി മരണവും മാത്രമാണ് നടക്കുന്നതെന്ന് കെ.പി.സി.സി സെക്രട്ടറി എൻ.കെ. സുധീർ. കേരള ക്ഷീര കർഷക കോൺഗ്രസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച അംഗത്വ കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷീര കർഷകരെ കർഷകരായി പ്രഖ്യാപിക്കണമെന്നും കറവയന്ത്രത്തിനും പശുത്തൊഴുത്തിനും വൈദ്യുതി സൗജന്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ക്ഷീര കർഷക കോൺഗ്രസ് ജില്ല പ്രസിഡൻറ് ജിതേഷ് ബാലറാം അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ബിേജായ് ബാബു, സംസ്ഥാന സമിതി അംഗങ്ങളായ സി.എൽ. ഡേവിസ്, ലീല രാമകൃഷ്ണൻ ജില്ല ഭാരവാഹികളായ സി.ഡി. ഒൗസേഫ് സ്റ്റാർലി തോപ്പിൽ, നിയോജകമണ്ഡലം പ്രസിഡൻറുമാരായ ടി.കെ. വർഗീസ്, രാഗേഷ് കൃഷ്ണൻ, കെ.ആർ. ഫൽഗുണൻ, സി.ജെ. സിജോ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.