തൃശൂര്‍: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് ഉൾപ്പെടെ കുറ്റകൃത്യങ്ങള്‍ തടയാനും പ്രതികളെ പിടികൂടാനും 'തസ്മൈ' എന്ന പേരിൽ പുതിയ മൊബൈല്‍ ആപ്. എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തസ്മൈ ഗ്രൂപ്പിനായി ആലപ്പുഴ ഇന്‍ഫോപാര്‍ക്കിലെ ടെക്‌ജെന്‍ഷ്യാ സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡാണ് ആപ് നിര്‍മിച്ചത്. കുട്ടികൾ അപകടത്തില്‍പെടുമ്പോഴും ഇത്തരം വിവരം ലഭിക്കുമ്പോഴും തസ്മൈ മൊബൈല്‍ ആപ്ലിക്കേഷെൻറ ഉപഭോക്താക്കള്‍ എമര്‍ജന്‍സി ബട്ടണില്‍ അമര്‍ത്തിയാല്‍ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ ഇതേ ആപ്പുള്ള മൊബൈല്‍ ഫോണുകൾ ബെല്ലടിക്കും. കോള്‍ സ്വീകരിക്കുന്നവര്‍ക്ക് അപകട വിവരം അറിയിക്കാം. ആളുകളെ നേരിട്ടുകണ്ട് സംസാരിക്കാന്‍ ആപ്പിലൂടെ സാധിക്കും. കോള്‍ ഡിസ്‌കണക്ട് ആകുകയോ മറ്റെന്തെങ്കിലും തരത്തിൽ തകരാര്‍ സംഭവിക്കുകയോ ചെയ്താല്‍ അപകടത്തില്‍പെട്ട വ്യക്തി നില്‍ക്കുന്ന സ്ഥലത്തിെൻറ ലൊക്കേഷൻ ഒാട്ടോമാറ്റിക്കായി മറ്റു ഫോണുകളിലേക്ക് ഷെയര്‍ ചെയ്യപ്പെടും. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയാല്‍ കാണാതായ കുട്ടിയുടെ ചിത്രവും മാതാപിതാക്കളുടെയും മറ്റും വിവരങ്ങളും തസ്മൈ സെക്യൂരിറ്റിയില്‍ അപ്‌ലോഡ് ചെയ്യാം. സന്ദേശം രാജ്യം മുഴുവന്‍ എത്തുകയും നാല് കിലോമീറ്റര്‍ ചുറ്റളവിലെ മൊബൈലുകളിൽ ബെല്ലടിക്കുകയും ചെയ്യും. ഇതോടെ കുട്ടിയെ തട്ടിയെടുത്തവർക്ക് രക്ഷപ്പെടാനുള്ള അവസരം നിഷേധിക്കപ്പെടും. അപ്ലിക്കേഷനില്‍ ഇരുപത്തഞ്ചോളം മൊഡ്യൂളുകള്‍ ലഭ്യമാണ്. ആപ് സ്റ്റോറില്‍ നിന്നോ പ്ലേസ്റ്റോറില്‍ നിന്നോ തസ്മൈ മൊബൈല്‍ ആപ് ഡൗണ്‍ ലോഡ് ചെയ്യാം. ആന്‍ഡ്രോയിഡ്, ഐ ഫോണുകളില്‍ ആധാര്‍ കാര്‍ഡുള്ള ഇന്ത്യക്കാര്‍ക്ക് ലോകത്ത് എവിടെയാണെങ്കിലും ആപ്ലിക്കേഷന്‍ സൗജന്യമായി ഉപയോഗിക്കാം. സര്‍ക്കാര്‍, പൊലീസ് സംവിധാനങ്ങള്‍ സഹകരിക്കാന്‍ തയ്യാറായാല്‍ കുറ്റവാളികളെ പിടികൂടുന്നതില്‍ സംവിധാനം ഏറെ സഹായകമാകുമെന്ന് ആപ് പരിചയപ്പെടുത്തിയ സിനിമ സംവിധായകന്‍ കൂടിയായ രഞ്ജിത്ത് ബോസ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.