കാറ്റിലും മഴയിലും പുതുക്കാട് മേഖലയിൽ നാശം

ആമ്പല്ലൂര്‍: ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും പുതുക്കാട് മേഖലയില്‍ വന്‍ നാശം. ചെങ്ങാലൂര്‍ സ്‌നേഹപുരത്ത് ഐനിക്കല്‍ ആനിയുടെ വീടിന് മുകളില്‍ തെങ്ങ് കടപുഴകിവീണു. ഓടിട്ടവീടി​െൻറ മുകള്‍ഭാഗം തകര്‍ന്നു. സംഭവസമയത്ത് വീടിനുള്ളില്‍ മൂന്നുവയസ്സുള്ള കുട്ടിയും രണ്ട് സ്ത്രീകളുമുണ്ടായിരുന്നു. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പുതുക്കാട് അശോക റോഡില്‍ കാറ്റില്‍ ജാതിമരം വീണ് വൈദ്യുതി തൂണ് ഒടിഞ്ഞു. മറവാഞ്ചേരിയില്‍ വീടിനുമുകളില്‍ തെങ്ങ് വീണു. ഐനിത്തറ രാമ​െൻറ വീടിനോട് ചേര്‍ന്നുള്ള ഷെഡ് തകര്‍ന്നു. നിരവധി ജാതിമരങ്ങളും വാഴകളും കാറ്റില്‍ ഒടിഞ്ഞ് നശിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.