ദേശീയ ചെസ്​ ടൂർണമെൻറ്​: ബാലഗണേശനും അബ്ദുല്ല എം. നിസ്​താറും മുന്നിൽ

തൃശൂർ: തൃശൂർ കാസ്പറോവ് ചെസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ തുടങ്ങിയ ഫിഡേ റേറ്റിങ്ങ് 16നു താഴെയുള്ളവർക്കായുള്ള ദേശീയ ചെസ് ടൂർണമ​െൻറിൽ കേരളത്തിൽ നിന്നുള്ള ബാലഗണേശനും(മലപ്പുറം), അബ്ദുല്ല എം. നിസ്താറും(കൊല്ലം) മുന്നിലെത്തി. ആകെ ഒമ്പത് റൗണ്ടുകളുള്ള മത്സരത്തിൽ ഞായറാഴ്ചയോടെ ആറ് റൗണ്ട് പൂർത്തിയായപ്പോഴാണിത്. പോൾസൺ ഫ്രെഞ്ചി, ഡി. അരുൺ(േകരളം), ജഗദീശ്വരൻ, ടി.എൻ. സന്തോഷ്, ഷൺമുഖസുന്ദരം(തമിഴ്നാട്) എന്നിവർ അഞ്ചര പോയേൻറാടെ തൊട്ടുപിന്നിലുണ്ട്. അഞ്ച് പോയൻറുമായി 23 പേർ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. തിങ്കളാഴ്ച മൂന്ന് റൗണ്ട് മത്സരം കൂടി നടക്കും. മൊത്തം 432 പേർ മത്സര രംഗത്തുണ്ട്. കേരളത്തിൽനിന്നും തമിഴ്നാട്ടിൽ നിന്നുമാണ് ഏറ്റവുമധികം മത്സരാർഥികൾ ഉള്ളത് -150 പേർ വീതം. കർണാടകയിൽ നിന്ന് 30ഉം, ആന്ധ്രയിൽനിന്നും പോണ്ടിച്ചേരിയിൽനിന്നും 20ഉം, തെലങ്കാനയിൽനിന്ന് 10ഉം പേർ ഉണ്ട്. ഝാർഖണ്ഡ്, ഒഡീഷ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നും മത്സരാർഥികൾ പെങ്കടുക്കുന്നു. ഒമ്പത് വയസ്സിന് താഴെ 19 പേരും 60 വയസ്സിന് മേലെ 35 പേരും മത്സരരംഗത്തുണ്ട്. എല്ലാവർക്കും എല്ലാ റൗണ്ടും കളിക്കാമെന്നതിനാൽ മത്സരാർഥികൾ എല്ലാവരും അവസാനം വരെയും ഉണ്ടാകും. തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് വിജയികൾക്ക് കാഷ് പ്രൈസും ട്രോഫിയും നൽകും. മൊത്തം മൂന്ന് ലക്ഷം പ്രൈസ് മണിയായി നൽകും. വിവിധ വിഭാഗങ്ങളിൽ ജേതാക്കൾക്ക് 30,000 രൂപ വീതവും ട്രോഫിയുമാണ് നൽകുക. മികച്ച വനിത, മികച്ച വെറ്ററൻ, മികച്ച തൃശൂർ, മികച്ച കേരള, മികച്ച തമിഴ്നാട്, 15 വയസ്സിന് താഴെ, 12 വയസ്സിന് താഴെ, ഒമ്പത് വയസ്സിന് താഴെ എന്നിങ്ങനെയും പ്രത്യേക കാഷ് പ്രൈസും ട്രോഫിയും നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.