എരുമപ്പെട്ടി: എടപ്പാളിലെ തിയറ്റില്‍ ബാലികയെ പീഡിപ്പിച്ച ആള്‍ക്കെതിരെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതി പൂഴ്ത്തിവെക്കുക വഴി പീഡനത്തിന് കൂട്ടുനിന്നു എന്നാരോപിച്ച് ചങ്ങരംകുളം എസ്.ഐ ബേബിയുടെ കുന്നംകുളത്തിനടുത്ത് മങ്ങാട്ടുള്ള വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റി മാർച്ച് നടത്തി. മങ്ങാട് സെൻററില്‍ നിന്നും ആരംഭിച്ച പ്രകടനം ബേബിയുടെ വീടിന് സമീപം പൊലീസ് തടഞ്ഞു. എസ്.െഎക്കെതിരേ പോക്‌സോ പ്രകാരം കേസെടുക്കണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ഡി.സി.സി ജനറല്‍ സെക്രട്ടറി വി.കെ. രഘു ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡൻറ് എം.എം. സലിം അധ്യക്ഷത വഹിച്ചു. അമ്പലപ്പാട്ട് മണികണ്ഠന്‍, ജമാല്‍ കരിക്കാട്, പി.കെ. ശ്യാംകുമാര്‍, രഘു കരിയന്നൂര്‍, വിഘ്‌നേശ്വരപ്രസാദ്, ലിബിന്‍ മോഹന്‍, യദുകൃഷ്ണ, വർഗീസ് ചൊവ്വന്നൂര്‍, എം.കെ. ജോസ്, ജെയ്‌സണ്‍, ശ്രീരാഗ് കൊട്ടരപ്പാട്ട്, വി.എസ്. സുജിത്ത്, സിജുമോൻ, ഗോപികൃഷ്ണൻ എന്നിവർ നേതൃത്വം നല്‍കി. എസ്.ഐ ബേബിയുടെ വീടിന് സംരക്ഷണമൊരുക്കാൻ എത്തിയ പൊലീസുകാർ പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞത് ഇരുകൂട്ടരും തമ്മിൽ വാഗ്വാദത്തിന് കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.