വീർപ്പുമുട്ടി തൃശൂർ മൃഗശാല

തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കി​െൻറ നിർമാണം അനന്തമായി നീളുേമ്പാൾ തൃശൂർ മൃഗശാല വീർപ്പുമുട്ടുകയാണ്. പെറ്റുപെരുകുന്ന മൃഗങ്ങൾക്ക് താമസസൗകര്യം ഒരുക്കാനാവാതെ അധികൃതർ കുഴങ്ങുകയാണ്. രാജ്യാന്തര നിലവാരത്തിൽ സുവോളജിക്കൽ പാർക്ക് ഒരുങ്ങുന്നതിനാൽ വികസനപ്രവർത്തനങ്ങൾ മൃഗശാലയിൽ നടന്നിട്ട് വർഷങ്ങളായി. ഇടക്കിടെ നടക്കുന്ന അറ്റകുറ്റപണികൾ അല്ലാെത അഞ്ചുവർഷമായി ഒന്നും നടക്കുന്നില്ല. പെറ്റുപെരുകുന്ന മൃഗങ്ങൾക്ക് കൃത്യമായ താമസ - വിശ്രമ സൗകര്യം ഒരുക്കാൻ അധികൃതർക്കാവുന്നില്ല. എന്നാൽ വരുമാനമാണെങ്കിൽ കോടി കടന്ന് മുന്നേറുകയാണ്. മധ്യ കേരളത്തിലെ ഏക മൃഗശാലയിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നുപോലും ഒഴുക്കാണ്. മൃഗശാലയിൽ തിങ്ങിഞെരുങ്ങി കഴിയുന്നത് നൂറുകണക്കിന് പക്ഷിമൃഗാദികളാണ്. പെരുകുന്നത്മൂലം കൂടുകളിൽ കുരങ്ങുകൾക്ക് നിൽക്കാൻ പോലും ഇടമില്ലാതായി. മാനുകളുടെ കാര്യവും ഇതുതന്നെ. അവക്കുള്ള വാസസ്ഥലവും ചുരുങ്ങുകയാണ്. 1885ൽ പ്രവർത്തനമാരംഭിച്ച മൃഗശാല, രാജ്യത്തിലെ ഏറ്റവും പഴക്കമുള്ളതാണ്. സിംഹങ്ങൾ, കടുവകൾ, പുള്ളിപ്പുലി, മാനുകൾ, ഹിപ്പോപൊട്ടാമസുകൾ, വിവിധതരം പാമ്പുകൾ, മുതലകൾ എന്നിവയാണ് മൃഗശാലയിലെ പ്രധാന ആകർഷണം. മൃഗശാല അങ്കണത്തിൽ പൂന്തോട്ടവും ചരിത്ര-കാഴ്ചബംഗ്ലാവുമുണ്ട്. രാവിലെ 10 മുതൽ വൈകുന്നേരം 6.30 വരെയാണ് പ്രവേശനം. നഗരമധ്യത്തിൽ ഹരിതചാരുതയുള്ള 13.5 ഏക്കർ സ്ഥലം പുത്തൂർ സുവോളജിക്കൽ പാർക്കി​െൻറ വരവിന് പിന്നാലെ പാർക്ക് അടക്കം നിർമാണപ്രവർത്തനം നടത്താമെന്ന നയമാണ് മൃഗസംരക്ഷണ വകുപ്പിനുള്ളത്. വിശേഷ മൃഗങ്ങളൊന്നും ഇെല്ലങ്കിലും തൃശൂർ മൃഗശാല വരുമാനത്തിൽ ഏറെ മുമ്പിലാണ്. വർഷം ഒന്നേമുക്കാലിനും രണ്ടുകോടിക്കുമിടയിലാണ് വരുമാനം. വേനലവധിയിൽ ശനി, ഞായർ ദിവസങ്ങളിൽ ഒരു ലക്ഷം രൂപ വരുമാനമുണ്ടാകും. ഒരു മാസം 20 ലക്ഷത്തിലേറെ രൂപ ലഭിക്കും. ഇത്രയധികം സന്ദർശകർ വന്നിട്ടും അതിന് അനുയോജ്യമായ വികസന പ്രവർത്തനങ്ങൾ വർഷങ്ങളായി നടക്കുന്നില്ല. പുത്തൂർ സുവോളജിക്കൽ പാർക്കി​െൻറ പേരിലാണ് വികസന മരവിപ്പുള്ളതെങ്കിൽ പാർക്ക് വരുവാൻ ഇനിയും കാത്തിരിക്കേണ്ടി വരും. അനക്കോണ്ട ഇങ്ങെത്തേണ്ട സമയം കഴിഞ്ഞു തൃശൂർ: തിരുവനന്തപുരത്ത് നിന്നും ഇഴഞ്ഞുവന്നാലും അനക്കോണ്ട ഇങ്ങെത്തേണ്ട സമയം പണ്ടേ കഴിഞ്ഞു. നാളെ നാളെ എന്ന നിലയിൽ ലോകത്തിലെ ഭീമാകാരൻ പാമ്പ് തൃശൂർ മൃഗശാലയിൽ എത്തുമെന്ന് അധികൃതർ പറഞ്ഞുതുടങ്ങിയിട്ട് മൂന്നുവർഷമായി. എന്നിട്ടും അനക്കോണ്ടക്ക് കൂടൊരുക്കാനായിട്ടില്ല. ആവാസകേന്ദ്രം ഒരുക്കുന്ന പൊതുമരാമത്ത് വകുപ്പിലെ സാങ്കേതികപ്രശ്നങ്ങളും ജി.എസ്.ടിയുമാണ് വില്ലൻ. നിർമാണപ്രവർത്തനങ്ങൾ ഇനിയും ബാക്കിയുണ്ട്. ഫണ്ട് ലഭ്യമാകുകയായിരുന്നുവെങ്കിൽ കഴിഞ്ഞ സാമ്പത്തികവർഷം തന്നെ പണി പൂർത്തിയാക്കി മേയ് തുടക്കത്തിൽ തന്നെ അനക്കോണ്ടയെ മൃഗശാലയിൽ എത്തിക്കാൻ കഴിയുമായിരുന്നു. 12 ലക്ഷം രൂപക്കാണ് രണ്ട് കെട്ടിടങ്ങൾ നിർമിക്കുന്നത്. കട്ടിക്കൂടിയ ഗ്ലാസു കൊണ്ടായിരിക്കും ആവാസകേന്ദ്രം ഒരുക്കുന്നത്. ശീതീകരിച്ച മുറികളായിരിക്കും 10 അടിയിലേറെ നീളവും അഞ്ച് വയസ്സ് പ്രായവുമുള്ളവയാണ് ഇൗ കൂറ്റൻ പാമ്പുകൾ. ഒാണാവധിയിൽ അനക്കോണ്ടകളെ തൃശൂർ മൃഗശാലയിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വനംവകുപ്പിൽ നിന്ന് മുതലകളെ ഇൗ അവധിക്കാലത്ത് കൊണ്ടുവരുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.