കൊലപാതക രാഷ്​ട്രീയത്തിനെതിരെ കോൺഗ്രസ് പദയാത്ര

കരൂപ്പടന്ന: വർഗീയ ഫാഷിസത്തിനും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് കടലായി - നെടുങ്ങാണം മേഖല കമ്മിറ്റി പദയാത്ര നടത്തി. കടലായിയിൽ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് അയ്യൂബ് കരൂപ്പടന്ന ഉദ്ഘാടനം ചെയ്തു. എ.എ. യൂനസ് അധ്യക്ഷത വഹിച്ചു. കമാൽ കാട്ടകത്ത്, കെ.എ. മുഹമ്മദ്, എ.കെ. ശിവരാമൻ, നസീമ നാസർ, ധർമ്മജൻ വില്ലാടത്ത്, വി.എ. നാസർ, കബീർ, റിയാസ്, മുഹ്സിൻ എന്നിവർ സംസാരിച്ചു. സമാപന പൊതുയോഗം ജില്ല പഞ്ചായത്ത് അംഗം ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. ദിക്ർ - ദർസ് വാർഷിക സംഗമം കരൂപ്പടന്ന: വെള്ളാങ്ങല്ലൂർ മഹല്ല് ജുമാമസ്ജിദിലെ ദിക്ർ വാർഷികവും ദർസ് വാർഷികവും സി.പി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. കെ.പി. സൈനുദ്ദീൻ ഫൈസി ആമുഖ പ്രഭാഷണം നടത്തി. എ.എം. ഷാജഹാൻ സ്വാഗതവും എം.എസ്. മുഹമ്മദാലി നന്ദിയും പറഞ്ഞു. സമാപന സമ്മേളനം മുഹമ്മദ് സവാദ് ദാരിമി അമ്പംകുന്ന് ഉദ്ഘാടനം ചെയ്തു. സി.ഐ. അബ്ദുൽ അസീസ് ഹാജി അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചവർക്ക് പി.എം. അബ്ദുൽ ഗഫൂർ ഹാജി ഉപഹാരം നൽകി. ദർസ് വിദ്യാർഥികൾ വിവിധ കലാപരിപാടികൾ നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.