ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്

ഇരിങ്ങാലക്കുട: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം സ്‌കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. സ്‌കൂട്ടര്‍ ഓട്ടോറിക്ഷയുടെ അടിയില്‍പെട്ടു. പരിക്കേറ്റ കൊരുമ്പിശ്ശേരി സ്വദേശികളായ തറയില്‍ ചന്ദ്ര​െൻറ ഭാര്യ ഷീജ (39) മകള്‍ സാന്ദ്ര (14) എന്നിവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. ലോനപ്പന്‍ നമ്പാടന്‍ അനുസ്മരണം ജൂൺ അഞ്ചിന് ഇരിങ്ങാലക്കുട: മുന്‍ എം.എൽ.എ ലോനപ്പന്‍ നമ്പാട‍​െൻറ അഞ്ചാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തുന്ന അനുസ്മരണ സമ്മേളനത്തി​െൻറ സംഘാടക സമിതി രൂപവത്കരിച്ചു. സി.പി.എം ജില്ലകമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. കെ.പി. ദിവാകരന്‍ അധ്യക്ഷത വഹിച്ചു. വി.എ. മനോജ് കുമാര്‍, വി.എസ്. സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രഫ. സി.ജെ. ശിവശങ്കരന്‍ ചെയര്‍മാനും ഏരിയ സെക്രട്ടറി കെ.സി. പ്രേമരാജന്‍ കണ്‍വീനറും ജില്ലകമ്മിറ്റി അംഗം കെ.ആർ. വിജയ, പ്രഫ. കെ.യു. അരുണന്‍ എം.എൽ.എ എന്നിവര്‍ രക്ഷാധികാരികളുമായി സംഘാടക സമിതി രൂപവത്കരിച്ചു. ജൂണ്‍ അഞ്ചിന് ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലാണ് അനുസ്മരണ സമ്മേളനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.