വെള്ളിക്കുളങ്ങര സഹകരണ ബാങ്ക്: എൽ.ഡി.എഫ് പാനല്‍ വിജയിച്ചു

വെള്ളിക്കുളങ്ങര: സര്‍വിസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞടുപ്പില്‍ എല്‍.ഡി.എഫ് പാനല്‍ വിജയിച്ചു. രണ്ടര പതിറ്റാണ്ടിലേറെയായി എല്‍.ഡി.എഫ് ഭരണത്തിലാണ് ബാങ്ക്. പി.കെ. കൃഷ്ണന്‍കുട്ടി, ടി.കെ. അസ്സൈന്‍, ടി.കെ. ജയന്‍, പി.വി. ബിജു, രവി കാരണത്ത്, ടി.വി. ശിവരാമന്‍, റിജോ പോള്‍ പാറപ്പുറം, വർഗീസ് മേനാച്ചേരി, ഇന്ദിര ബാലകൃഷ്ണന്‍ ഇല്ലത്തുപറമ്പില്‍, സുശീല നാരായണന്‍കുട്ടി പൊലിയേടത്ത്, ഹേമലത സുരേഷ് എന്നിവരാണ് വിജയിച്ചത്. സ്പോര്‍ട്‌സ് കിറ്റ് വിതരണം കൊടകര: ഗ്രാമപഞ്ചായത്ത് കലാകായിക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്‌പോര്‍ട്‌സ് കിറ്റ് വിതരണം നടത്തി. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന് കീഴിലെ കേരളോത്സവ മത്സരങ്ങളില്‍ സജീവമായി പങ്കെടുത്ത പഞ്ചായത്തിലെ വിവിധ ക്ലബുകള്‍ക്കാണ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്തത്. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ആര്‍. പ്രസാദന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ.എസ്. സുധ, ബ്ലോക്ക് പഞ്ചായത്തംഗം വി.വി. ജസ്റ്റിന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഇ.എല്‍. പാപ്പച്ചന്‍, അംഗങ്ങളായ നാരായണി വേലായുധന്‍, ടി.വി. പ്രജിത്ത് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.