'ഇരട്ട ജീവിതം' പ്രദർശിപ്പിച്ചു

'ഇരട്ട ജീവിതം' പ്രദർശിപ്പിച്ചു തൃപ്രയാർ: ട്രാൻസ്ജ​െൻററി​െൻറ ജീവിതം കേന്ദ്ര പ്രമേയമായ മലയാളത്തിലെ ആദ്യ മുഴുനീള ചിത്രം 'ഇരട്ട ജീവിതം' ജനചിത്ര, സ്ക്രീൻ ഫിലിം സൊസൈറ്റികളുടെ ആഭിമുഖ്യത്തിൽ ശ്രീരാമ തിയറ്ററിൽ പ്രദർശിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ സംവിധായകനും തിരക്കഥാകൃത്തുമായ സുരേഷ് നാരായണൻ, താരങ്ങളായ ആത്മജ, ഗോപിനാഥ്, അരുൺ, സുർജിത്ത് എന്നിവർ സിനിമ അനുഭവങ്ങൾ പങ്കുവെച്ചു. സിനിമ കണ്ട് സംതൃപ്തിയും സന്തോഷവും തോന്നിയ ഒരു പ്രേക്ഷകൻ വേദിയിൽവന്ന് താൻ ട്രാൻസ്ജ​െൻററാണെന്ന് പ്രഖ്യാപിച്ചത് കരഘോഷത്തോടെ വേദി ഏറ്റെടുത്തു. സംഘാടകരായ എ.വി. പ്രദീപ് ലാൽ, പീതാംബരൻ, കെ.എസ്‌. വിദ്യാധരൻ, മഹിപാൽ, രാജു കഴിമ്പ്രം, ദേവിക, സ്നേഹലിജി, രമേഷ് പള്ളായി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.