വധൂവരന്മാർ സഞ്ചരിച്ച കാറിടിച്ച് ഏ​ഴു പേർക്ക് പരിക്ക്

മേത്തല: വധൂവരന്മാർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് രണ്ട് ബൈക്കുകളിലും കാൽനടക്കാരിയായ സ്ത്രീയെയും ഇടിച്ചു. ഏഴു പേർക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂർ ബൈപാസിലെ കോട്ടപ്പുറം ടോൾ ജങ്ഷനിൽ ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. ബൈക്ക് യാത്രക്കാരായ വരാപ്പുഴ നെല്ലിക്ക തെറ്റയിൽ ലാൽ വർഗീസ് (32), ഭാര്യ സ്റ്റെറിൻ (27), മകൻ സെനസ്റ്റിൻ ലാൽ (രണ്ട്), കോട്ടപ്പുറം ചേരമാൻ തുരുത്തിൽ സിബിൻ സ്റ്റീഫൻ (27), കാൽനട യാത്രക്കാരിയായ കോട്ടപ്പുറം കല്ലറക്കൽ ലിസി മൈക്കിൾ (50), കാറിലെ യാത്രക്കാരായ നിലമ്പൂർ വെങ്ങാലയിൽ രവീന്ദ്ര​െൻറ ഭാര്യ പുഷ്പ (53), കോഴിക്കോട് ഉള്ളാടൻ കുഴിയിൽ വിജയൻ ഭാര്യ വസന്ത (54) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടിയെ വിദഗ്ധ ചികിത്സക്ക് എറണാകുളത്തേക്ക് കൊണ്ടുപോയി. ബാക്കിയുള്ള എല്ലാവരും മെഡികെയർ ആശുപത്രിയിൽ ചികിത്സയിലാണ്. കാർ യാത്രക്കാരായ വധൂവരൻമാർക്ക് പരിക്കുകളില്ല. കായംകുളത്ത് നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിനിടയാക്കിയത്. ടോളിലെ യു ടേൺ തിരിയാൻ കാത്ത് നിന്നിരുന്ന ബൈക്ക് യാത്രക്കാരനെ ആദ്യം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടർന്ന് കുടുംബവുമായി പോവുകയായിരുന്ന രണ്ടാമത്തെ ബൈക്കിനെയും ഇടിച്ചു. കൂടാതെ കാൽനടയാത്ര ചെയ്തിരുന്ന സ്ത്രീയെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.