ജയറാമും പാർവതിയും ഒരേ വേദിയിൽ

തൃശൂർ: പുഷ്പഗിരി ശ്രീ സീതാരാമസ്വാമി ക്ഷേത്ര വസന്തോത്സവ വേദിയിൽ നടൻ ജയറാമും പാർവതിയും ഒന്നിച്ചു പങ്കെടുക്കും. ഞായറാഴ്ച വൈകീട്ട് ആറിന് പാർവതിയുടെ നൃത്തസന്ധ്യ ജയറാം ഉദ്ഘാടനം ചെയ്യും. നീണ്ട ഇടവേളക്കു ശേഷമാണ് ഇരുവരും ഒരുമിച്ച് പൊതുവേദിയിലെത്തുന്നത്. ചികിത്സ സഹായ പദ്ധതി തൃശൂർ: സാമൂഹ്യ സുരക്ഷ പെൻഷനേഴ്സ് ജനത ജില്ല കമ്മിറ്റിയുടെ ചികിത്സ സഹായപദ്ധതി 'ആശ്വാസപൂർവം' ജനതാദൾ (യു) സംസ്ഥാന കമ്മിറ്റി അംഗം എം.എ. പൗലോസ് ഉദ്ഘാടനം ചെയ്തു. പെൻഷനേഴ്സ് ജനത ജില്ല രക്ഷാധികാരി ഷാജൻ മഞ്ഞളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഐ.പി. കുട്ടൻ, ജോക്കിൻ എ. പെരേര, പി.എ. കുഞ്ഞിപ്പാലു, സ്്റ്റീഫൻ മഞ്ഞളി, ടി.കെ. സുധാകരൻ, ജേക്കബ് മഞ്ഞളി, എം.എ. ഷൈജു, സന്തോഷ് ഐത്താടൻ, ഐ.എസ്. ശശി, ജോണി മരോട്ടിക്കൽ, എ.എൽ. പോൾ എന്നിവർ സംസാരിച്ചു. അജയ്കൃഷ്ണ നയിക്കും തൃശൂർ: തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ജൂനിയർ സോഫ്്റ്റ് ബാൾ ചാമ്പ്യൻഷിപ്പിനുള്ള ജില്ല ടീമിനെ അജയ്കൃഷ്ണ എം. അനിൽ നയിക്കും. സി.എസ്. യാദവാണ് വൈസ് ക്യാപ്റ്റൻ. പി.ആർ. രാഹുൽകൃഷ്ണ, പി.ജെ. ജിപിൻപാൽ, എ.എസ്. ഹരികൃഷ്ണൻ, ഗോകുൽ കൃഷ്ണ, നിവിൻ ഉണ്ണികൃഷ്ണൻ, അഗ്നീഷ്നാഥ്, ശ്യാം വിനോദ്, കെ.എൻ. റിയാസ്, പി.എസ്. അഭിൽജേഷ് കൃഷ്ണ, ടി.എസ്. അരുൺദത്തൻ, ഷെറിൻ ഷാജു, സി. ബെഞ്ചമിൻ, ആൽവിൻ ജോയ്, കെ.എം. െജയ്സൺ, ആഷ്മിൻ ഷാജു, അഭിഷേക് എന്നിവരാണ് ടീം അംഗങ്ങൾ. ജേക്കബ് തോമസ് കോച്ചും വി.എസ്. അനുരാഗ് മാനേജറുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.