സഹവാസ ക്യാമ്പിൽ വിശേഷങ്ങളുമായി മന്ത്രി

തൃശൂർ: ജവഹർ ബാലഭവൻ കുട്ടികൾക്കായി നടത്തിയ സഹവാസ ക്യാമ്പിൽ കൂട്ടുകൂടാൻ മന്ത്രി സി. രവീന്ദ്രനാഥ്. മന്ത്രി പാട്ടുപാടിയതോടെ കുട്ടികൾ ഏറ്റുപാടി. കലയും കായികവും ശാസ്ത്രവും സാഹിത്യവുമെല്ലാം പരസ്പരബന്ധിതമാണെന്ന് അദ്ദേഹം പറഞ്ഞു. പരീക്ഷണ നിരീക്ഷണ സാധ്യതകൾ കൂടുതലായി സജ്ജീകരിച്ച ശാസ്ത്രലാബ് ഉദ്ഘാടനം വെറ്ററിനറി സർജൻ ഡോ. രാജീവ് നിർവഹിച്ചു. 'നവമാധ്യമങ്ങൾ കുട്ടികളെ സ്വാധീനിക്കുന്ന വിധം -ഗുണദോഷ വശങ്ങൾ' വിഷയത്തിൽ ദീപദാസ്, രാധിക എന്നിവരും വ്യക്തിത്വ വികസനത്തിൽ എം.എൻ. വിജയകുമാറും കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യത്തിനു വേണ്ട കാര്യങ്ങളിൽ ഡോ. ഷീല വിശ്വനാഥനും ക്ലാെസടുത്തു. രണ്ടു ദിവസത്തെ സഹവാസ ക്യാമ്പി​െൻറ സമാപനം കുട്ടികളുടെ സംഘാടനത്തിൽ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.