ചേർപ്പ്: സ്വർണാഭരണ നിർമാണശാലയിൽനിന്ന് 1.200 കിലോ ആഭരണങ്ങളുമായി രണ്ട് ബംഗാൾ സ്വദേശികൾ കടന്നു കളഞ്ഞതായി പരാതി. ബംഗാൾ ഹൗറ സ്വദേശികളായ അമീർ, അഫ്സൽ എന്നിവരാണ് സ്വർണവുമായി രക്ഷപ്പെട്ടത്. അമ്മാടത്ത് ആഭരണ നിർമാണശാല നടത്തുന്ന കണ്ണോത്ത് സാബുവിെൻറ സ്വർണമാണ് കവർന്നത്. അവസാന മിനുക്കു പണിക്കായി വെള്ളിയാഴ്ച രാത്രി സമീപത്തെ കട്ടിങ് സെൻററിലേക്ക് ആഭരണങ്ങൾ കൊടുത്തു വിട്ടിരുന്നു. ശനിയാഴ്ച പുലർച്ചെ പണി തീർന്ന ആഭരണങ്ങൾ കടയിൽനിന്ന് തിരികെ വാങ്ങി നാടുവിടുകയായിരുന്നു. ചേർപ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.