തൃശൂർ: മുഖൈവകല്യവുമായി ബന്ധപ്പെട്ട 32 തരം ചെലവേറിയ ശസ്ത്രക്രിയകൾ സൗജന്യമായി ശസ്ത്രക്രിയയും തുടർ ചികിത്സയും ചെയ്തു കൊടുക്കുന്ന പോപ്പച്ചൻ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ്, നിറ്റെ മീനാക്ഷി മംഗലാപുരം എന്നീ സംഘടനകൾ സംയുക്തമായി സൗജന്യ ക്യാമ്പ് നടത്തുന്നു. ഇൗമാസം 20ന് രാവിലെ ഒമ്പത് മുതൽ 12 വരെ തൃശൂർ കെ.എസ്.ആർ.ടി.സിക്ക് സമീപത്തുള്ള ഹോട്ടൽ മെഹർബനിലാണ് ക്യാമ്പ് നടത്തുന്നത്. മുൻകൂട്ടി ബുക്കിങ്ങിനും മറ്റും ഫോൺ: 94472 83039. ഇതുവരെ 367 ക്യാമ്പുകളിലായി 11,458 പേർക്ക് സൗജന്യമായി ശസ്ത്രക്രിയ ചെയ്തിട്ടുണ്ടെന്ന് ചീഫ് കോഒാഡിനേറ്റർ ഉമേഷ് പോപ്പച്ചൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.