ഉന്നത വിജയികൾക്കും സ്കൂളുകൾക്കും അനുമോദനം

ആമ്പല്ലൂര്‍: കൊടകര ബ്ലോക്ക് പഞ്ചായത്തി​െൻറ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളേയും വിദ്യാലയങ്ങളേയും അനുമോദിച്ചു. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. കേരളവർമ കോളജ് അസി. പ്രഫ. ദീപ നിശാന്ത് ട്രോഫികള്‍ വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ജെ. ഡിക്‌സണ്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.എസ്. ബൈജു, സ്ഥിരം സമിതി അധ്യക്ഷന്മാരായ ആശ ഉണ്ണികൃഷ്ണന്‍, വി.കെ. ലതിക, അംഗങ്ങളായ ഷാജു കാളിയേങ്കര, അംബിക സഹദേവന്‍, അലക്‌സ് ചുക്കിരി, ജിനി മുരളി, പ്രിബനന്‍ ചൂണ്ടേല പറമ്പില്‍, വി.വി. ജസ്റ്റിന്‍, ജോളി തോമസ്, അല്‍ഫോന്‍സ സ്റ്റിമ സ്റ്റീഫന്‍, ബി.പി.ഒ കെ. നന്ദകുമാര്‍, സെക്രട്ടറി യു.ജി. സരസ്വതി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.