മലയാളിയുടെ നീതിബോധത്തെ അഴീക്കോട് തൊട്ടുണര്‍ത്തി ^വൈശാഖന്‍

മലയാളിയുടെ നീതിബോധത്തെ അഴീക്കോട് തൊട്ടുണര്‍ത്തി -വൈശാഖന്‍ ഒല്ലൂര്‍: മലയാളിയുടെ നീതിബോധത്തെ തൊട്ടുണര്‍ത്തിയ ശബ്ദമായിരുന്നു സുകുമാര്‍ അഴീക്കോടിേൻറതെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖന്‍ പറഞ്ഞു. എരവിമംഗലത്തെ സ്മാരക മന്ദിരത്തില്‍ അഴീക്കോടി​െൻറ 92ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലാരംഗത്തെ ഗൂഢശക്തികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ, നിര്‍ഭയമായി കാര്യങ്ങള്‍ തുറന്ന്പറയുന്ന അദ്ദേഹത്തി​െൻറ ശബ്ദം കാലഘട്ടത്തി​െൻറ ആവശ്യമാണ്. ഇന്ത്യയില്‍ ആകമാനം യുക്തിരഹിത സമൂഹത്തെ വാര്‍ത്തെടുക്കുന്ന ഈ കാലഘട്ടത്തിലാണ് അഴീക്കോടി​െൻറ അഭാവം ശ്രദ്ധേയമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. അഴീക്കോട് സ്മാരക ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ജയരാജ് വാര്യര്‍ അധ്യക്ഷത വഹിച്ചു. കെ. രാജന്‍ എം.എല്‍.എ അനുസ്മരണ പ്രഭാഷണം നടത്തി. അഴീക്കോടി​െൻറ ഫലിതങ്ങള്‍ എന്ന പുസ്തകം വൈശാഖന്‍ കെ. രാജന് നല്‍കി പ്രകാശനം ചെയ്തു. സാഹിത്യ അക്കാദമി സെക്രട്ടറി കെ. മോഹനന്‍, അഴീക്കോട് ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ കെ. സുദര്‍ശനന്‍, നടത്തറ ഗ്രമപഞ്ചായത്ത് പ്രസിഡൻറ് പി.ആര്‍. രജീത് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.