തൃശൂർ: ആനക്കൊമ്പുകളുടെ ഉടമാവകാശം സംബന്ധിച്ച അവ്യക്തത അവസാനിക്കുന്നു. ആന വന്യജീവിയാണെന്നും ആനക്കൊമ്പിെൻറ ഉടമാവകാശം സർക്കാറിനാണെന്നും വ്യക്തമാക്കി സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിൽ വനംവകുപ്പും ഉത്തരവ് പുറപ്പെടുവിക്കാനൊരുങ്ങുകയാണ്. 1991ൽ സുൽത്താൻ ബത്തേരിയിൽനിന്ന് ആനക്കൊമ്പുമായി പോവുകയായിരുന്ന ജീപ്പ് വനംവകുപ്പ് പിടിച്ചെടുത്തിരുന്നു. 20 വർഷം നീണ്ട കേസിൽ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധിയിലാണ് ആനകളുടെയും കൊമ്പിെൻറയും ഉടമാവകാശം സംസ്ഥാന സർക്കാറിനാണെന്ന് വ്യക്തമാക്കിയത്. ആനക്കൊമ്പ് വിട്ടുനൽകുന്നത് സംബന്ധിച്ചായിരുന്നു ഹരജിക്കാരെൻറ അപേക്ഷ. ഇത് തള്ളിയാണ് സുപ്രീംകോടതിയുടെ അന്തിമ വിധി. സംസ്ഥാനത്ത് വിവിധ വ്യക്തികളും ദേവസ്വങ്ങളും സർക്കാർ ഓഫിസുകളിലും സൂക്ഷിച്ചിരിക്കുന്ന ആനക്കൊമ്പുകളും ആനക്കൊമ്പുകളിൽ തീർത്ത ശിൽപങ്ങളും ഇതോടെ സർക്കാർ ഏറ്റെടുക്കേണ്ടി വരും. വനംവകുപ്പിന് തന്നെയാണ് ഇതിെൻറ സംരക്ഷണ ചുമതലയെങ്കിലും ആനക്കൊമ്പുകൾ വിട്ടു നൽകാനോ കൈമാറ്റങ്ങൾക്കോ വനംവകുപ്പിന് അവകാശമില്ലെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് 79 ജോഡി ആനക്കൊമ്പുകൾ ഉടമകളുടെ അപേക്ഷകളിൽ വിട്ടുനൽകിയിരുന്നു. ഇതെല്ലാം തിരിച്ച് പിടിക്കേണ്ടി വരും. തൃശൂരിൽ െചരിഞ്ഞ കൊമ്പൻ തിരുവമ്പാടി ശിവസുന്ദറിെൻറ ആനക്കൊമ്പ് ലഭിക്കാൻ തിരുവമ്പാടി ദേവസ്വം അപേക്ഷ നൽകി രണ്ട് മാസമായിട്ടും നടപടിയായിരുന്നില്ല. ശിവസുന്ദറിെൻറ ഉടമാവകാശത്തിന് അപേക്ഷ നൽകിയിരുന്നത് സർക്കാർ തടഞ്ഞിരിക്കുകയായിരുന്നു. പുതിയ ഉത്തരവിെൻറ പശ്ചാത്തലത്തിൽ ഇനി ഇത് ലഭിച്ചേക്കില്ല. പീച്ചിയിൽ ജലസേചന വകുപ്പിെൻറ ഓഫിസിൽ ആനക്കൊമ്പിൽ നിർമിച്ച വിവിധ ശിൽപ രൂപങ്ങൾ വനംവകുപ്പ് രണ്ട് മാസം മുമ്പ് പരിശോധന നടത്തി പിടിച്ചെടുത്തത് ഏറെ വിവാദമായിരുന്നു. വർഷങ്ങൾക്ക് മുമ്പേ ജലസേചന വകുപ്പിെൻറയടക്കം മ്യൂസിയത്തിൽ പ്രദർശനത്തിനായി അനുവദിച്ച് നൽകിയതെന്നായിരുന്നു ജലസേചന വകുപ്പിെൻറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.